ബാലപീഡകനെ പിന്തുണച്ച് പഴയ മഞ്ച് മാമൻറെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എടപ്പാളിലെ തീയറ്ററില്‍ ബാലികയെ പീഡിപ്പിച്ചതിന് പിടിയിലായ പ്രതി മൊയ്തീന്‍ കുട്ടിയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. പ്രതിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബാലപീഡനത്തെ പിന്തുണച്ചതിന്റെ പേരില്‍ കേസില്‍ പ്രതിയായ മുഹമ്മദ് ഫര്‍ഹദ് എന്നയാളാണ് മൊയ്തീന്‍ുട്ടിയെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. താന്‍ അയാളുടെ മനുഷ്യാവകാശത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പിടിക്കപ്പെടുന്നവനോസ് സമൂഹം പാലിക്കേണ്ട നീതിയുണ്ടെന്നും ഇയാള്‍ പറയുന്നു. നേരത്തെ മഞ്ച് മിഠായി നല്‍കി ബാലരതി ആസ്വദിക്കുമെന്ന് വെളിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് .

മുഹമ്മദ് ഫർഹദിന്റെ ​ഫെയ്സ്ബുക്ക് പോസ്റ്റ്

അയാളും ഗതികേടിലല്ലേ ഇര്‍ഷാദ്… സെക്സ് ബോറടിച്ചു തുടങ്ങേണ്ട പ്രായത്തില്‍ ഇത്രേം റിസ്ക്കെടുത്ത് സ്ത്രീ ശരീരത്തില്‍ ഒന്നു തൊടാന്‍ വേണ്ടി മാത്രം തീയറ്ററിനുള്ളിലെ ഇരുട്ടിനെ ആശ്രയിക്കേണ്ട അവസ്ഥ… ആ അവസ്ഥയിലേക്ക് എത്തിപ്പെട്ടതിനു സപ്പ്രഷന്റെ ഒരു ചരിത്രമുണ്ടാകുമല്ലോ ..അപ്പൊ ചോദിക്കും സപ്രസ്ഡ് ആയ എല്ലാവരും ഇങ്ങനാണോന്ന്. ആണ് സെക്സും ആയി ബന്ധപ്പട്ട ഏതെങ്കിലും അപമാനത്തിലൂടെ കടന്നു പോകാത്ത ഒരു മനുഷ്യനെയും ഞാന്‍; കണ്ടിട്ടില്ല..ഒന്നുകില്‍ റേപ്പ് അല്ലെങ്കില്‍; സെക്സ് ചെയ്യാന്‍ അനുവദിക്കാതിരിക്കല്‍; ഇണ ചേരാന്‍ ഒരു മുറിയന്വേഷിച്ചു ഇടപ്പള്ളി മുതല്‍ പാലാരിവട്ടം വഴി നോര്‍ത്ത് വരേ നടന്നിട്ടുണ്ട് ഞാന്‍;..കോണ്ടം പോയി വാങ്ങാനുള്ള സാഹചര്യം പോലുമില്ല (നഗരങ്ങളില്‍ ബേധമുണ്ട് ലേശം ) ചെറുപ്പത്തില്‍ സ്വയംഭോഗം ചെയ്തത് കണ്ട പിതാവ് ലിംഗത്തില്‍ മുളക് തേച്ച സുഹൃത്തെനിക്കുണ്ട്. ഞാന്‍; റേപ്പിനെ ന്യായീകരിക്കുകയല്ല റേപിസ്റ്റ് നിര്‍മിക്കപ്പെട്ടതാണെന്നു പറയുകയാണ്.അതിവിടുത്തെ സംസ്കാരമാണ് .ആളുകളെ ശിക്ഷിച്ചു ഇരകള്‍ക്ക് നീതി കൊടുക്കാം എന്ന മൂഢധാരണയിലാണ് എല്ലാരും. ഇതൊരു ചതുപ്പില്‍ കെട്ടിപ്പടുത്ത വീടാണ്…വിള്ളലുകള്‍ ഉണ്ടാകുമ്പോള്‍; അറ്റകുറ്റ പണി ചെയ്യാം..അറ്റകുറ്റ പണികളുടെ അന്തമില്ലാത്ത തുടര്‍ച്ച. ഞാനേതായാലും അയാളുടെ മനുഷ്യാവകാശത്തിനെ കുറിച്ചാണ് ഓര്‍ക്കുന്നത്. പിടിക്കപ്പെടുന്നവനോട് സമൂഹം പാലിക്കേണ്ട നീതിയുണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നു.. രാഷ്ട്രം ഉറപ്പു വരുത്തേണ്ട അവകാശങ്ങളുണ്ട്..മാധ്യമങ്ങള്‍ കാഴ്ച്ചക്കാരേ കൂട്ടാന്‍; പ്രതിയുടെ മുഖം വെച്ച് മണിക്കൂറുകള്‍ കോള്‍മയിര് കൊള്ളാതിരിക്കേണ്ടതുണ്ട്.. എന്റെ ആശങ്ക അയാളെ കുറിച്ചാണ് . നിലവില്‍ അയാള്‍ പുറത്തും നമ്മള്‍ അകത്തുമാണ്.ചതുപ്പിനെ കുറിച്ചാരും ഒരക്ഷരം മിണ്ടില് മിണ്ടിയാല്‍ തീര്‍ന്നില്ലേ.