11 വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത 5 പേര്‍ അറസ്റ്റില്‍

പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ കേസില്‍ പ്രായ പൂര്‍ത്തിയാകാത്ത 5 പേര്‍ അറസ്റ്റില്‍. 16 വയസിനും 17നും മധ്യേ പ്രായമുള്ള 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടതിനെ തുടര്‍ന്ന് ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

പതിനൊന്നുകാരിയായ പെൺകുട്ടിയെ അഞ്ച് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ആറുമാസത്തോളം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. ആരോപണ വിധയരായ ആണ്‍കുട്ടികളെ നാട്ടുകാര്‍ നഗ്നരാക്കി മര്‍ദ്ദിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ പുങ്കനൂരിലാണു സംഭവം. തുടര്‍ന്നു പോലീസ് എത്തി ആണ്‍കുട്ടികളെ ആള്‍ക്കൂട്ടത്തില്‍ നിന്നു രക്ഷപ്പെടുത്തി.ആറാം ക്ലാസിലും പ്ലസ്ടുവിനും പഠിക്കുന്ന ആണ്‍കുട്ടികളാണ് അയല്‍വാസിയായ 11 കാരി പെണ്‍കുട്ടിയെ തുടര്‍ച്ചയായി ആറുമാസത്തോളം പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അയല്‍വാസികളായ ഇവര്‍ മിഠായി വാഗ്ദാനം ചെയ്ത് കുട്ടിയെ തടവിലാക്കിയായിരുന്നു പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡനത്തിനിരയാക്കുകയായിരുന്നു. എന്നാല്‍ സഹിക്കവയ്യാതെ കുട്ടി ഇന്നലെ വൈകിട്ട് വിവരം വീട്ടുകാരെ അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ പ്രതികളളെ പിടികൂടുകയുമായിരുന്നു. പിതാവ് മരിച്ച കുട്ടിക്ക് ദിവസ വേതനത്തിന് ജോലി ചെയ്യുന്ന അമ്മ മാത്രമാണുള്ളത്.

വിവരം പെണ്‍കുട്ടി അമ്മയെ അറിയിച്ചതോടെ സംഭവം പുറുംലോകമറിയുകയായിരുന്നു. അമ്മ വിവരം സമുദായ നേതാക്കളെ അറിയിച്ചു. പോലീസില്‍ പരാതി നല്‍കി എങ്കിലും ഫലം ഉണ്ടായില്ല എന്ന് ഇവര്‍ പറയുന്നു. തുടര്‍ന്നു നാട്ടുകാര്‍ ചേര്‍ന്ന് ആണ്‍കുട്ടികളെ പിടികുടി നഗ്നരാക്കി മര്‍ദ്ദിക്കുകയായിരുന്നു. ആണ്‍കുട്ടികള്‍ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ട് എന്നും ഇവര്‍ നീലച്ചിത്രത്തിന് അടിമകളാണ് എന്നും പോലീസ് പറയുന്നു.