കോട്ടയത്ത് നവവരനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി

കോട്ടയം മാന്നാനത്ത് വീടാക്രമിച്ച് നവവരനെ തട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത കുമാരനെല്ലൂര്‍ സംക്രാന്തി സ്വദദേശി കെവിന്‍ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. കെവിനെ കാണാതായ വിവരം പൊലീസിനെ അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ പരിപാടിയുടെ തിരക്കുണ്ടെന്ന കാരണം പറഞ്ഞ് അവഗണിച്ചെന്ന് കെവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നു.

പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും കേസെടുത്ത് അന്വേഷിച്ച് ആരംഭിച്ചതായി ഗാന്ധിനഗര്‍ പൊലീസ് അറിയിച്ച്. തട്ടിക്കൊണ്ടുപൊയത് തന്റെ സഹോദരന്‍ തന്നെയാണെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടി മാധ്യമങ്ങളെ കാണുന്നതും പൊലീസ് തടഞ്ഞെന്ന് ആരോപണമുണ്ട.് തട്ടിക്കൊണ്ടുപോയി 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇത് വരെ ഒരു വിവരവും ലഭിച്ചില്ലെന്ന് ഭാര്യ പറഞ്ഞു.

പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ചയാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. വീടാക്രമിക്കാന്‍ എത്തിയ ക്വട്ടേഷന്‍ സംഘം കെവിന്റെ ബന്ധുക്കളെയും ആക്രമിച്ചു. കെവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ട് പോയെങ്കിലും വഴിയില്‍ വിട്ടയക്കുകയായിരുന്നുവെന്ന് പറയുന്നു.