ഒ.എല്‍.എക്സ് വഴി മോഷണ മുതല്‍ വില്‍പ്പന; ആപ്പിള്‍ ഫോണ്‍ മുതല്‍ ആഡംബര വാഹനം വരെ ചീപ്പ് റേറ്റിൽ

ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഒഎല്‍എക്‌സിലൂടെ മോഷണമുതല്‍ വില്‍ക്കുന്ന വമ്പന്‍ സംഘത്തെ പൊലീസ് അതി വിദഗ്ധമായി പിടികൂടി. കഴിഞ്ഞ മാര്‍ച്ചില്‍ ഒ.എല്‍.എക്‌സില്‍ ആപ്പിള്‍ ഐ ഫോണ്‍ വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് കിളികൊല്ലൂര്‍ സ്വദേശിയായ അമീന്‍ ഫോണ്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. തുടര്‍ന്ന് പരസ്യം നല്‍കിയ മുജീബ് അമീനുമായി ബന്ധപ്പെട്ട് 10000 രൂപക്ക് കച്ചവടമുറപ്പിച്ച് ഫോണ്‍ നല്‍കി. മൊബൈല്‍ ഫോണിന്റെ ലോക്ക് ഓപ്പണ്‍ ചെയ്യാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അമീന്‍ ഫോണ്‍ ലോക്ക് മാറ്റുന്നതിന് വേണ്ടി ഫോണ്‍ നല്‍കിയ മുജീബുമായി നിരന്തരം ബന്ധപ്പെട്ടിട്ടും ഫലമില്ലാതായി. തുടര്‍ന്ന് കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയും ഷാഡോ, സൈബര്‍ പോലീസുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മുജീബിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മുജീബിനെ ചോദ്യം ചെയ്തതില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മോഷ്ടിച്ച മൊബൈലുകളാണ് കേരളത്തിലെത്തിച്ച് വില്‍പന നടത്തുന്നതെന്നും സമാന രീതിയില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ കേരളത്തില്‍ വിറ്റഴിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചു.

പ്രതിക്ക് അന്തര്‍സംസ്ഥാന ബന്ധമുളളതായി വെളിവായിട്ടുണ്ട് .സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍ നോട്ടത്തില്‍ ഷാഡോ പോലീസ്, സൈബര്‍ സെല്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതി മുന്‍പ് വിറ്റഴിച്ച മൊബൈല്‍ ഫോണുകളെ പറ്റിയും സംഘാങ്ങളെ സംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തും. സമാനമായ ഓഎല്‍എക്‌സ് അക്കൗണ്ട ുകളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇത്തരത്തില്‍ നിരവധി പരാതികള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ചിട്ടുണ്ട്.