എല്ലാവർക്കും വികസനം: പുഷ് അപ്പ് ചെയ്യൂ, 56 ഇഞ്ച് നെഞ്ചളവ് നേടൂ, ചലഞ്ചുമായി ബിപ്ലവ് ദേബ്

കേന്ദ്ര കായിക മന്ത്രി രാജ്യവർദ്ധൻ റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാർ. കൂടാതെ ചലഞ്ച് ഏറ്റെടുക്കാൻ സംസ്ഥാനത്തെ യുവാക്കളെയും ബിപ്ലവ് ക്ഷണിച്ചു. എല്ലാ യുവാക്കളും പുഷ് അപ്പ് എടുക്കണമെന്നും ഇതിലൂടെ യുവാക്കളും സംസ്ഥാനവും ആരോഗ്യമുള്ളതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലക്രമേണ യുവാക്കളുടെ നെഞ്ചളവ് 56 ഇഞ്ചായി ഉയർത്താമെന്നും ഇതിലൂടെ എല്ലാവർക്കും വികസനം എന്ന എൻ.ഡി.എ മുദ്രാവാക്യം യാഥാർത്ഥ്യമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ദിവസവും 20 പുഷ് അപ്പ് ചെയ്യാറുണ്ടെന്നും വേണമെങ്കിൽ അതിൽ കൂടുതൽ ചെയ്യാമെന്നും ബിപ്ലവ് ദേബ് പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് കായിക വികസനത്തിനായി കൂടുതൽ തുക കേന്ദ്രം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.