സമുദായിക സംവരണത്തെ എതിർക്കുന്ന സി. രവിചന്ദ്രൻ മറുപടിപറയണം: പി.പി സുമനൻ

ജൂൺ നാലിന് കേരളകൗമുദി പ്രസിദ്ധീകരിച്ച “പിന്നാക്കക്കാർ പടിക്കുപുറത്ത് ” എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 26 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരുടെ നിയമനത്തിൽ സംവരണം പാലിക്കാതെ മുഴുവൻ പോസ്റ്റിലും മുന്നോക്കക്കാരെ മാത്രം നിയമിച്ചത് സംബന്ധിച്ച ഏക്സ്‌ക്‌ളൂസീവ് സ്റ്റോറിക്ക് മറുപടി പറയണമെന്ന് ആർട്ടിസ്റ്റ് പി.പി സുമനൻ.ഒരൊറ്റ പിന്നോക്കാരെയോ ദളിതരെയോ നിയമിക്കാതെ മുഴുവൻ പോസ്റ്റിലും സവർണ്ണരെയാണ് നിയമിച്ചിരിക്കുന്നത്.

ഇത്തരത്തിൽ ഇന്ത്യന്‍ ഭരണഘടനക്ക് ഗുരുതരമായ വെല്ലുവിളി വലതുപക്ഷ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഉണ്ടാവുന്ന കാലഘട്ടത്തില്‍, ഇടതുപക്ഷവും പുരോഗമനകാരികളുമാണെന്ന് പറയുന്നവരും ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് വസ്തുത.ജാതി സംവരണം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാറും സവർണ സംഘടനകളും രാജ്യമാകെ നുണ പ്രചാരണങ്ങളും സമരങ്ങളും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് സംവരണം എടുത്തുമാറ്റണമെന്നു പറഞ്ഞ് കേരളത്തിലെ യുക്തിവാദികൾക്കിടയിലെ സി രവിചന്ദ്രനെപ്പോലുള്ള ഒരു വിഭാഗം തികച്ചും പ്രതിലോമകരമായ ആശയങ്ങളുമായി രംഗത്തുവന്നിക്കുന്നതെന്ന്. കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മറ്റി അംഗവും എച്ച് വൈ എം രക്ഷാധികാരിയുമായ ആർട്ടിസ്റ്റ് പി.പി സുമനൻ തുറന്നടിച്ചു.

കൃത്യമായ നിലപാടില്ലാത്ത രവിചന്ദ്ര വിധേയത്വം പുലർത്തുന്ന സംസ്ഥാന നേതാക്കളുടെ നിലപാടുകൾക്ക് തീർത്തും വിരുദ്ധമായ നിലപാടാണ് എച്ച് വൈ എം സംസ്ഥാന രക്ഷാധികാരിയും മുതിർന്നയുക്തിവാദിയുമായ ആർട്ടിസ്റ്റ് സുമനൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

പിന്നോക്ക – പട്ടിക വിഭാഗങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കാനണ് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പെരുന്നലെ വിനീത ദാസനായ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേററംഗം പത്മകുമാരന്‍ നായരെ നിയമിച്ചത് തന്നെ. പത്മകുമാരന്‍ നായര്‍ സ്ഥാനമൊഴിയുമ്പോഴേക്കും ഒരൊററ പിന്നോക്ക ദളിതനും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡില്‍ കാണില്ല.ഇത്തരത്തിലുള്ള സംവരണം അട്ടിമറിക്കാനുള്ള ഗൂഢപദ്ധതിയുടെ പ്രചാരകരും പ്രായോജകരുമായി സി.രവി ചന്ദ്രനെ പോലുള്ള ചിലരും അവരുടെ സ്തുതിപാഠകരായ യുക്തിവാദികളും മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംവരണ വിരുദ്ധ വിവാദങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാകുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ ഭരണത്തിന്റെ താക്കോൽ സ്ഥാനത്ത് നിന്ന് പിന്നാക്കക്കാരെ പാടെ ഒഴിവാക്കി. ക്ഷേത്ര ഭരണച്ചുമതലയുള്ള 26 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെ ബോർഡ് നിയമിച്ചതിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരാൾ പോലുമില്ല. മൊത്തം 1250 ലേറെ ക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ളത്. ഇത്രയും ക്ഷേത്രങ്ങളുടെ ഭരണ നിർവഹണത്തിന് ആകെ 26 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും. ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ നിയമനങ്ങളിൽ അവസാനവാക്ക് ബോർഡിന്റേതാണ്.

നിലവിലെ 26 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെ മാറ്റിയാണ് പുതിയ ലിസ്റ്റിന് രൂപം നൽകിയത്. ബോർഡിൽ അഡ്മിനിസ്ട്രേറ്റീവ് റാങ്കിലുള്ള ഈഴവ സമുദായക്കാരായ 9 പേരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ അപേക്ഷകരായി ഉണ്ടായിരുന്നു. ദേവസ്വം കമ്മിഷണറാണ് മാനദണ്ഡമനുസരിച്ച് പുതിയ നിയമനത്തിനുള്ള ലിസ്റ്റ് തയ്യാറാക്കി ബോർഡിന് സമർപ്പിക്കേണ്ടത്. ഇതനുസരിച്ച് കമ്മിഷണർ എൻ. വാസു സമർപ്പിച്ച 26 പേരുടെ ലിസ്റ്റിൽ ഈഴവ സമുദായത്തിൽപ്പെട്ട രണ്ട് പേരും ഉൾപ്പെട്ടിരുന്നു.

ദേവസ്വം ബോർഡിലെ സി.പി.എം പ്രതിനിധികളായ പ്രസിഡന്റ് എ. പത്മകുമാർ, അംഗം കെ. രാഘവൻ, സി.പി.ഐ പ്രതിനിധി കെ.പി. ശങ്കരദാസ്, സെക്രട്ടറി ജയശ്രീ എന്നിവർ ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നു. ബോർഡ് അംഗീകരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ 26 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമന ലിസ്റ്റിലെ എല്ലാവരും മുന്നാക്കക്കാർ. നായർ സമുദായത്തിലെ 23 പേരും ബ്രാഹ്മണ സമുദായത്തിലെ 3 പേരും. പിന്നാക്കക്കാർ പൊടി പോലുമില്ല.

ഇത്തരത്തിൽ പിന്നോക്കക്കാരെ ശരിയാക്കലും പ്രാതിനിദ്ധ്യമില്ലായ്മയും ചരിത്രത്തിലാദ്യം

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രറ്റീവ് ഓഫീസർ നിയമനത്തിൽ പിന്നാക്കാർക്ക് പാടെ അയിത്തം കല്പിക്കുന്നത് ബോർഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. മുമ്പൊക്കെ പേരിനെങ്കിലും പിന്നാക്ക പ്രാതിനിദ്ധ്യം ബോർഡ് ഉറപ്പാക്കിയിരുന്നു. 2017 – 18 ൽ പമ്പ, വർക്കല, വൈക്കം ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ പിന്നാക്കക്കാരായിരുന്നു. അതിന് മുമ്പ് ചില ഘട്ടങ്ങളിൽ പിന്നാക്കക്കാരായ അഞ്ച് മുതൽ എട്ട് വരെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ ക്ഷേത്ര ഭരണം നിർവഹിച്ചിട്ടുണ്ട്.

സമുദായ പ്രാതിനിദ്ധ്യത്തിന് പുറമെ, മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് പുതിയ നിയമനമെന്നും ആക്ഷേപമുണ്ട്. പെൻഷനാകാൻ രണ്ടും മൂന്നും മാസം മാത്രം ശേഷിച്ചവരും, വിജിലൻസ് അന്വേഷണം നേരിടുന്നവരും, വിവിധ കേസുകളിൽപ്പെട്ട് നടപടിക്ക് വിധേയരായവരും, പ്രധാന പോസ്റ്റുകളിൽ നിയമനം നൽകരുതെന്ന് വിജിലൻസ് വിഭാഗം ശുപാർശ ചെയ്തവരുമൊക്കെ പുതിയ നിയമന ലിസ്റ്റിലുണ്ട്.

ഇത്തരത്തിൽ സമൂഹത്തിൻറെ സമസ്തമേഖലകളിലും അധികാര ഘടനയിലും ജാതിനിലനിൽക്കുമ്പോൾ കേരളത്തിൽ ജാതി വിവേചനങ്ങൾ ഒറ്റപ്പെട്ടതാണെന്നും ജാതീയമായ ഉച്ചനീചത്വങ്ങളല്ല സമൂഹത്തിൽ നിലനിൽക്കുന്നതെന്നും ‘കാലഹരണപ്പെട്ട’ ജാതി സംവരണം എടുത്തുകളയണമെന്നും ജാതിവാലുകൾ പ്രദർശിപ്പിക്കുന്നവർക്കല്ല അത് അനുചിതമെന്ന് വിമർശിക്കുന്നവർക്കാണ് കുഴപ്പം എന്നും സവർക്കറും സഹോദരൻ അയ്യപ്പനും ഇരട്ടപെറ്റ സഹോദരരാണെന്നും സാമുദായിക സംവരണം എന്നത് ‘ചെന്നായ നീതി’യാണ് എന്നും മറ്റുമുള്ള കാഴ്ചപ്പാടുകൾ പൊതു വേദികളിലും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സി.രവിചന്ദ്രന് എന്താണാവോ പറയാനുള്ളതെന്ന്‌ അദ്ദേഹം ചോദിച്ചു.

ജപ്പാൻ മലേഷ്യ തുടങ്ങിയ ഉദാഹരണങ്ങൾ ഉയർത്തിക്കൊണ്ട് സംവരണം പിന്നോക്ക വിഭാഗങ്ങൾക്ക് ഗുണമല്ല ദോഷമാണ് ഉണ്ടാക്കുന്നതെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്ന സി രവിചന്ദ്രനും കൂട്ടരും ജാതിപ്പൂ നുള്ളി കളിക്കുകയാണെന്നും.സഹോദരൻ അയ്യപ്പൻ ജാതി ചിന്തിക്കാൻ പറഞ്ഞപ്പോൾ.രവിചന്ദ്രനെപ്പോലുള്ളവർ ജാതീയമായി ചിന്തിക്കുകയും പ്രവർത്തിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നതെന്നും ഇത്തരത്തിലുള്ള നിലപാടുകൾ ഒരുതരത്തിലും അംഗീകരിക്കത്തക്കതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചെങ്ങന്നൂരമ്മയുടെ തീണ്ടാരിത്തുണി കച്ചവടം നിർത്തിച്ച സുമനൻ സാറിനോടാ ശൂദ്രേച്ചിപെണ്ണുങ്ങളുടെ കളി