കേരളാ സവർക്കർ കൃഷ്ണകുമാർ നായരെ ദുബായ് കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തിരിച്ചയക്കുന്ന നായർക്ക് സ്വീകരണമൊരുക്കി കേരള പൊലീസ്

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്നും ഭാര്യയേയും മകളേയും ബലാത്സംഘം ചെയ്യുമെന്നും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ടും ഭീഷണി മുഴക്കി സോഷ്യൽ മീഡിയ വഴി വീഡിയോ സന്ദേശം പ്രചരിപ്പിച്ച കോതമംഗലും ഇരമല്ലൂർ സ്വദേശിയായ കൃഷ്ണകുമാർ നായരെ ഇയാൾ ജോലി ചെയ്യന്ന ദുബായ് കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.താൻ ആർ. എസ്.എസ് പ്രവർത്തകനാണെന്നാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ സ്വയം അവകാശപ്പെട്ടത്.

കേരള മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത് ശ്രദ്ധയിൽ പെട്ട ഉടനെയാണ് കമ്പനി ഇയാൾക്കെതിരെ കർശന നടപടി സ്വീകരിച്ചത്. ദുബായ് നിയമപ്രകാരം ഇത്തരം വീഡിയോ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.

അതിനിടെ മാപ്പപേക്ഷയുമായി ഇയാളുടെ മറ്റൊരു വീഡിയോ സന്ദേശം കൂടി പുറത്തു വന്നിരുന്നു. എന്നാൽ സംഭവത്തിൽ കേരളാ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊച്ചി സെൻട്രൽ പൊലീസ് ആണ് സമൂഹത്തിൽ പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തി, അപകീർത്തി പെടുത്തൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചേർത്ത് കേസെടുത്തിരിക്കുന്നത്.ഏതായാലും കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തയ്യാറായി നിൽക്കുകയാണ് കേരള പൊലീസ്.