തൂത്തുക്കുടി വെടിവയ്പിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാൻ നടൻ വിജയ് അർദ്ധരാത്രി ബൈക്കിലെത്തി

തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റിന്റെ ചെമ്പ് പ്ളാന്റിനെതിരെ സമരം നടത്തിയവർക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ തമിഴ് നടൻ വിജയ് സന്ദർശിച്ചു. ഇന്നലെ അർദ്ധരാത്രിയോടൊണ് 13 കുടുംബങ്ങളുടേയും വീട്ടിൽ വിജയ് എത്തിയത്. ആരാധാകരേയും മാദ്ധ്യമങ്ങളേയും അറിയിക്കാതെ തികച്ചും രഹസ്യമായിട്ടായിരുന്നു വിജയുടെ സന്ദർശനം

രാത്രി 12 മണിയോടെ ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ സഹായധനവും കൈമാറി. പുലർച്ചെ രണ്ടു മണിയോടെ അദ്ദേഹം മടങ്ങി. നാട്ടുകാരിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തിയചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് വിജയുടെ സന്ദർശനത്തെ കുറിച്ചുള്ള വിവരം പുറത്തായത്.

നടന്മാരും രാഷ്ട്രീയ മേഖലയിലേക്ക് ചുവട് വയ്ക്കാനൊരുങ്ങുന്ന കമലഹാസനും രജനികാന്തും മരിച്ചവരുടെ ബന്ധുക്കളെ നേരത്തെ സന്ദർശിച്ചിരുന്നു.