വടക്കഞ്ചേരിയില്‍ മൂന്നുവയസുകാരിയുടെ അമ്മയായ യുവതി അയല്‍വാസിയായ 17 കാരനൊപ്പം ഒളിച്ചോടി

മൂന്നുവയസുകാരിയുടെ അമ്മയായ യുവതി അയല്വക്കക്കാരനായ പ്ലസ്ടു വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി. ചിറ്റിലഞ്ചേരി സ്വദേശിയുമായി നാലുവര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്. അതിൽ മൂന്ന് വയസുള്ള ഒരു മോൾ ഉണ്ട്. ഈ കുഞ്ഞുമായാണ് യുവതി17 കാരനൊപ്പം ഒളിച്ചോടി പോയത്.

ഭർതൃ ഗൃഹത്തിൽനിന്ന്‌ യുവതി കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടില്‍ എത്തിരുന്നു. ഇവിടെ നിന്നാണ് പ്ലസ്‌ടുക്കാരനായ കാമുകനെ വിളിച്ചുവരുത്തി ഒളിച്ചോടിയത് എന്നു ബന്ധുക്കള്‍ പോലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരമാണു അവസാനമായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.