ഞാനും ഒരു കാലതന്നെയാണെന്ന് എനിക്ക് തോന്നിപ്പോയെന്ന് രജനികാന്തിന്റെ ‘കാല’യെ പുകഴ്ത്തി ജിഗ്‌നേഷ് മേവാനി

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ രജനികാന്ത് അഭിയിച്ച ചിത്രമാണ് കാല. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം വലിയ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ചിത്രം. സാമൂഹ്യ പ്രസക്തമായ ചിത്രം മുംബൈയിലെ തമിഴരുടെ കഥയാണ് പറയുന്നത്.

ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിയാളുകളാണ് ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയത്. ദളിത് പ്രക്ഷോഭ നേതാവായ ജിഗ്‌നേഷ് മേവാനിയും കാല കണ്ടിട്ട് തന്റെ അഭിപ്രായം ട്വിറ്ററില്‍ രേഖപെടുത്തി.

‘കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിന്റെ കാലാ കണ്ടത്. ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ഞാനും ഒരു കാലതന്നെയാണെന്ന് എനിക്ക് തോന്നിപ്പോയി. വളരെ നല്ല ചിത്രം. സഹോദരനായ രഞ്ജിത് വീണ്ടും ഒരു മികച്ച ചിത്രവുമായെത്തി സ്ഥാപിതമായ നിയമങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ്. അദ്ധേഹത്തെയോര്‍ത്ത് അഭിമാനിക്കുന്നു’ മേവാനി പറഞ്ഞു.