ലോക കപ്പ്: സൗദിയെ അഞ്ച് ഗോളിന് തകർത്ത് റഷ്യ

ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ലോ​ക​ക​പ്പി​ന്റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ റഷ്യയ്ക്ക് തകർപ്പൻ വി​ജയം. ആ​ദ്യ പ​കു​തി​യിൽ​ത്ത​ന്നെ ര​ണ്ട് ഗോ​ളു​കൾ നേ​ടി റ​ഷ്യ മു​ന്നിലായി​രുന്ന റഷ്യ രണ്ടാം പകുതി​യി​ൽ മൂന്നെണ്ണം കൂടി​യടി​ച്ച് 5-0ത്തി​ന് വി​ജയം ആധി​കാരി​കമാക്കി​. ലൂ​ഷ്നി​ക്കി സ്റ്റേ​ഡി​യ​ത്തി​ലെ പ്രൗഡ ഗം​ഭീര ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​കൾ​ക്ക് ശേ​ഷം മ​ത്സ​ര​ത്തി​ന് വി​സി​ലു​യർ​ന്ന​പ്പോൾ ആ​രാ​ധ​ക​രെ ഗോൾ ല​ഹ​രി​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യർ​ത്തി​യ​ത്

ഇരട്ടഗോളടി​ച്ച ഡെ​നി​സ് ഷെ​റി​ഷേ​വു​ം ഒാരോ ഗോൾ നേടി​യ യൂ​റി ഗാ​സിൻസ്കി​യും ആർട്ടി​യോം സി​യൂബയും ഗോളോവി​നുമാ​ണ്. 12​-ാം മി​നി​ട്ടിൽ ഒ​രു ത​കർ​പ്പൻ ഹെ​ഡ​റി​ലൂ​ടെ​യാ​ണ് ഗാ​സിൻ​സ്കി ഇൗ ലോ​ക​ക​പ്പി​ലെ ആ​ദ്യ​ഗോ​ളി​ന് ഉ​ട​മ​യാ​യ​ത്. 43​-ാം മി​നി​ട്ടി​ലാ​യി​രു​ന്നു ഷെ​റിഷേ​വി​ന്റെ ആദ്യ ഗോൾ. പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യാ​ണ് ഷെ​റി​ഷേ​വ് വല കു​ലു​ക്കി​യ​ത്.ഇൻജുറി​ ടൈമി​ലായി​രുന്നു രണ്ടാം ഗോൾ . 70-ാം മി​നി​ട്ടി​ൽ പകരക്കാരനായി​റങ്ങി​യ സി​യൂബ 71-ാം മി​നി​ട്ടി​ലാണ് സ്കോർ ചെയ്തത്.കളി​ അവസാനി​ക്കുന്നതി​ന് തൊട്ടുമുമ്പ് അലക്സാണ്ടർ ഗോളോവി​ൻ അവസാനഗോളും നേടി​.

സ്വ​ന്തം കാ​ണി​കൾ​ക്ക് മു​ന്നിൽ ആ​വേ​ശ​ത്തോ​ടെ ഇ​റ​ങ്ങിയ റ​ഷ്യ തു​ട​ക്കം മു​തൽ ക​ളം നി​റ​ഞ്ഞു​ക​ളി​ക്കാൻ തു​ട​ങ്ങി. ര​ണ്ടാം​മി​നി​ട്ടിൽ​ത്ത​ന്നെ റ​ഷ്യ​യ്ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച ഫ്രീ​കി​ക്കിൽ​നി​ന്ന് സൗ​ദി ഗോൾ​മു​ഖ​ത്ത് പ​ന്തെ​ത്തി​യി​രു​ന്നു. ഏ​ഴാം മി​നി​ട്ടിൽ സൗ​ദി​യെ വി​റ​പ്പി​ച്ച് മ​റ്റൊ​രു ആ​ക്ര​മ​ണം കൂ​ടി റ​ഷ്യ ന​ട​ത്തി​യെ​ങ്കി​ലും സൗ​ദി നാ​യ​കൻ ഒ​സാമ ഹ​വ്സാ​വി​യു​ടെ പ്ര​തി​രോ​ധം അ​പ​ക​ടം ഒ​ഴി​വാ​ക്കി. 11​-ാം മി​നി​ട്ടി​ലും ഹ​വ്സാ​വി​യു​ടെ ഒ​രു​ഗ്രൻ പ്ര​തി​രോ​ധം റ​ഷ്യ​യു​ടെ വ​ഴി മു​ട​ക്കി.

എ​ന്നാൽ തൊ​ട്ടു​പി​ന്നാ​ലെ ലൂ​ഷ്നി​ക്കി സ്റ്റേ​ഡി​യ​ത്തെ​യാ​കെ ആ​വേ​ശ​ത്തി​ലാ​റാ​ടി​ച്ച് ഇൗ ലോ​ക​ക​പ്പി​ലെ ആ​ദ്യ​ഗോൾ പി​റ​ന്നു. ഒ​രു കോർ​ണർ കി​ക്കി​നെ​ത്തു​ടർ​ന്നു​ണ്ടായ നീ​ക്ക​ങ്ങ​ളിൽ നി​ന്നാ​ണ് ഗാ​സിൻസ്കി സ്കോർ ചെ​യ്ത​ത്. കോർ​ണർ കി​ക്ക് ക്ളി​യർ ചെ​യ്യു​ന്ന​തിൽ പ​രാ​ജ​യ​പ്പെ​ട്ട സൗ​ദി പ്ര​തി​രോ​ധ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി ഗോ​ളോ​വിൻ ഉ​യർ​ത്തി നൽ​കിയ ക്രോ​സ് വ​ല​തു​മൂ​ല​യിൽ നി​ന്ന് ഗാ​സിൻ​സ്കി വ​ല​യി​ലേ​ക്ക് ഹെ​ഡ് ചെ​യ്ത് ക​യ​റ്റു​ക​യാ​യി​രു​ന്നു.

സ്കോർ 1​-0. മ​ത്സ​ര​ത്തിൽ ഗാ​സിൻ​സ്കി​യു​ടെ ആ​ദ്യ ഷോ​ട്ടാ​യി​രു​ന്നു ഗോ​ളാ​യി​മാ​റി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ സൗ​ദി​യെ ഞെ​ട്ടി​ച്ച് മ​റ്റൊ​രു മു​ന്നേ​റ്റം കൂ​ടി റ​ഷ്യ ന​ട​ത്തി. മ​ദ്ധ്യ​ഭാ​ഗ​ത്തു​നി​ന്ന് കി​ട്ടിയ പ​ന്തു​മാ​യി മു​ന്നേ​റിയ സ്മൊ​ളോ​വ് തൊ​ടു​ത്തു ഷോ​ട്ട് ഒ​മർ ഹ​വ്സാ​വി വ​ഴി​മാ​റ്റി​വി​ടു​ക​യാ​യി​രു​ന്നു. ഗോ​ളി അൽ മ​യൂ​ഫ് ആ പ​ന്ത് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. 19​-ാം മി​നി​ട്ടി​ലാ​ണ് സൗ​ദി​ക്ക് പ​ന്തു​മാ​യി എ​തിർ ഗോൾ മു​ഖ​ത്തേ​ക്കൊ​ന്നു​ചെ​ല്ലാൻ ക​ഴി​ഞ്ഞ​ത്. എ​ന്നാൽ അ​ത് ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാൻ ക​ഴി​ഞ്ഞ​തു​മി​ല്ല.

24​-ാം മി​നി​ട്ടിൽ പേ​ശി​വ​ലി​വ് മൂ​ലം ഗ്രൗ​ണ്ടിൽ വീ​ണു​പോയ സ​ഗോ​യേ​വി​ന് ക​ള​ത്തി​ന് പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്നു. പ​ക​ര​മി​റ​ങ്ങിയ ഷെ​റി​ഷേ​വ് അ​പ്ര​തീ​ക്ഷി​ത​മാ​യി കി​ട്ടിയ അ​വ​സ​രം ഗോ​ളോ​ടെ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു.

36​-ാം മി​നി​ട്ടിൽ സ്;​മൊ​ളോ​വി​നെ സൗ​ദി ഡി​ഫൻ​ഡർ ഒ​സാമ ഹ​വ്സാ​മി ഫൗൾ ചെ​യ്തി​ട്ട​തി​ന് പെ​നാൽ​റ്റി അ​പ്പീൽ ചെ​യ്ത​തെ​ങ്കി​ലും റ​ഫ​റി അ​നു​വ​ദി​ച്ചി​ല്ല. ആ​ദ്യ അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം സൗ​ദി ക​ളി​യി​ലേ​ക്ക് തി​രി​ച്ചു​വ​രാൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. 43​-ാം മി​നി​ട്ടി​ൽ സോ​ബ് നി​നിൽ നി​ന്ന് ല​ഭി​ച്ച പ​ന്തു​മാ​യി ഇ​ട​തു​ഫ്ളാ​ങ്കി​ലൂ​ടെ മു​ന്നേ​റിയ ഷെ​റി​ഷേ​വി​നെ ത​ടു​ക്കാൻ ര​ണ്ട് സൗ​ദി ഡി​ഫൻ​ഡർ​മാർ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഷെ​റി​ഷേ​വി​ന്റെ ത​കർ​പ്പൻ ഫി​നി​ഷിൽ ഗാ​ല​റി​കൾ വീ​ണ്ടും ആ​ര​വം മു​ഴ​ക്കി. സ്പാ​നി​ഷ് ലീ​ഗിൽ വി​യ്യാ​റ​യ​ലി​ന് വേ​ണ്ടി ക​ളി​ക്കു​ന്ന ഷെ​റി​ഷേ​വി​ന്റെ ഗോ​ളോ​ടെ സൗ​ദി മാ​ന​സി​ക​മാ​യി ത​കർ​ന്നു. ര​ണ്ടാം പ​കു​തി​യിൽ സൗ​ദി ഉ​ണർ​ന്നു​ക​ളി​ക്കാൻ തു​ട​ങ്ങി​യെ​ങ്കി​ലും റ​ഷ്യ​യു​ടെ ടീം എ​ഫർ​ട്ടി​ന് മു​ന്നിൽ ഒ​ന്നും വി​ല​പ്പോ​യി​ല്ല. 71​-ാം മി​നി​ട്ടിൽ സി​യൂ​ബ​യു​ടെ വ​ക​യാ​യി റ​ഷ്യ​യു​ടെ മൂ​ന്നാം ഗോ​ളും പി​റ​ന്ന​തോ​ടെ ലൂ​ഷ്നി​ക്കി ആ​വേ​ശ​ത്തി​ര​ക​ളി​ലാ​റാ​ടി. ഇൻജുറി​ ടൈമി​ൽ രണ്ട്ഗോളും കൂടി​ വീഴ്ത്തി​ റഷ്യ ആദ്യമത്സരം അവി​സ്മണരീയമാക്കി​.