മാധ്യമപ്രവർത്തകന്റെ കൊലപാതകം: അക്രമികളായ നാലുപേരുടെ ചിത്രവും പുറത്ത്

പ്ര​മുഖ മാ​ദ്ധ്യ​മ​പ്ര​വർ​ത്ത​ക​നും റൈ​സിം​ഗ് കാ​ശ്മീർ ദി​ന​പ​ത്ര​ത്തി​ന്റെ പ​ത്രാ​ധി​പ​രു​മായ ഷു​ജാ​ത് ബു​ഖാ​രിയെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന നാലാമന്റെയും ചിത്രങ്ങൾ കാശ്മീർ പൊലീസ് പുറത്തുവിട്ടു. വെളുത്ത ഷർട്ട് ധരിച്ച താടിക്കാരനായ ഇയാൾ കാറിൽ മരിച്ചു കിടക്കുന്ന ബുഖാരിയുടെ മൃതദേഹം പരിശോധിക്കുന്ന​ ചിത്രമാണ് പൊലീസ്​​ പുറത്തു വിട്ടത്​. ഇയാൾ ശ്രീനഗർ സ്വദേശി തന്നെയാണെന്നാണ്​ കരുതുന്നത്​. നേരത്തെ, ബൈക്കിൽ സഞ്ചരിക്കുന്ന മൂന്ന് പേരുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ ഒരാൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേരും തുണി ഉപയോഗിച്ച് മുഖം മറച്ചിട്ടുണ്ട്.

പെ​രു​ന്നാ​ളി​ന്റെ ത​ലേ ദി​വ​സം വൈകിട്ട് ഇഫ്താർ വിരുന്നിന് പോ​കാ​നായി ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അ​ദ്ദേ​ഹ​ത്തി​ന് വെ​ടി​യേ​റ്റ​ത്. ശ്രീ​ന​ഗർ പ്ര​സ് കോ​ളനി​യി​ലെ ഓ​ഫീ​സി​നു പു​റ​ത്ത് നിറുത്തിയിട്ട വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് ബു​ഖാ​രി​ക്ക് വെ​ടി​യേ​റ്റ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഉ​ടൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. 1997 മു​തൽ 2012 വ​രെ ഹി​ന്ദു ദി​ന​പ​ത്ര​ത്തി​ന്റെ ശ്രീ​ന​ഗർ പ്ര​ത്യേക ലേ​ഖ​ക​നാ​യി​രു​ന്നു അദ്ദേഹം. ഫ്ര​ണ്ടലൈൻ മാ​സി​ക​യി​ലും പി​ന്നീ​ട് പ്ര​വർ​ത്തി​ച്ചു. പാകിസ്ഥാനുമായുള്ള അനുരഞ്ജനത്തിനുള്ള സമാന്തര ചർച്ചകളിൽ പങ്കാളിയായിരുന്നു.

ഇത്രയും മുതിർന്ന ഒരു മാധ്യമ പ്രവർത്തകൻ കൊലചെയ്യപ്പെട്ടിട്ടും കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരും, മാധ്യമ സംഘടനകളും സാഹിത്യ കാരമാരും അറിഞ്ഞില്ല. മെഴുകുതിരി പ്രകടനമൊന്നും കേരള പത്രപ്രവർത്തക യൂണിയൻ വക നടത്തിയും കണ്ടില്ല. വെടിയുണ്ടയ്ക്ക് കാവി നിറം ഇല്ലാത്തതു കൊണ്ടാവാം മെഴുകുതിരി കത്തിക്കാത്തതെന്ന് തോന്നുന്നു. എന്നും ആരും ഇതു വരെ അവാർഡൊന്നും തിരിച്ചു കൊടുത്തതായി റിപ്പോർട്ടുകളൊന്നും കണ്ടില്ല. എന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യു പ്രതികരിച്ചു.

ഇസ്രയേലിലെ ബ്രൂണോ എന്ന പട്ടി നാല് പ്രാവശ്യം പാലസ്തീനിലേക്ക് നോക്കി കുരച്ചു എന്ന് പറഞ്ഞ് റോഡിലിറങ്ങി അലമ്പുണ്ടാക്കുന്ന സംഘടനകളും അവരുടെ പത്രങ്ങളും ബുഖാരിയുടെ കൊലപാതക വാർത്ത മൂലയ്ക്ക് ഒതുക്കിയ വിവരം സന്തോഷ പൂർവം അറിയിക്കുന്നു.എന്ന് അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചിരുന്നു.