നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് സ്‌റ്റോപ്പ് മെമ്മോ

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ കോഴിക്കോട് കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന വിവാദം വാട്ടര്‍ തീം പാര്‍ക്കിന് സ്‌റ്റോപ്പ് മെമ്മോ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. പാര്‍ക്കിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് സ്‌റ്റോപ്പ് മെമ്മോ.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് നിര്‍ദ്ദേശം. വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ അടുത്ത ദിവസം നേരിട്ട് കൈമാറും. വ്യാഴാഴ്ച രാത്രിയാണ് പാര്‍ക്കില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.

കുന്നിടിച്ച് പാര്‍ക്ക് നിര്‍മ്മിച്ചതിനാല്‍ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നടപടി. പാര്‍ക്ക് നിര്‍മ്മിക്കാനായി രണ്ട് മലകളാണ് എംഎല്‍എ ഇടിച്ചുനിരത്തിയത്. പാര്‍ക്കിനെതിരെ വാര്‍ത്തകള്‍ വന്നിട്ടും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. ഇപ്പോള്‍ പാര്‍ക്കില്‍ മണ്ണിടിച്ചിലുണ്ടാകേണ്ടിവന്നു നടപടിയെടുക്കാന്‍.