പിണറായി ഉൾപ്പെടെ നാല് മുഖ്യമന്ത്രിമാർ കേജ്‌രിവാളിന്റെ വസതിയിൽ ; ഡൽഹിയിൽ പുതിയ രാഷ്ട്രീയ നീക്കം

മുഖ്യമന്ത്രി പിണറായി വിജയനും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പിണക്കം മറന്ന് കൂടിക്കാഴ്ച നടത്തി. മമത ബാനർജിയ്ക്കൊപ്പം കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും ചർച്ചയ്ക്കുണ്ടായിരുന്നു. എന്നാൽ എന്താണ് ചർച്ചചെയ്തതെന്ന കാര്യം പുറത്ത് വന്നിട്ടില്ല.

എന്നാൽ ഇതിന് പിന്നാലെ നാല് മുഖ്യമന്ത്രിമാരും ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ ഓഫിസിൽ സമരം നടത്തുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീട്ടിലെത്തിയത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. സമരം നടത്തുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനേയും മൂന്നു മന്ത്രിമാരേയും സന്ദർശിക്കുന്നതിന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയേയും ആന്ധ്ര മുഖ്യൻ ചന്ദ്രബാബു നായിഡുവിനേയും ലഫ്. ഗവർണർ അനിൽ ബൈജൽ വിലക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാല് മുഖ്യമന്ത്രിമാരും കേജ്രിവാളിന്റെ വീട്ടിലെത്തിയത്.