ആലപ്പുഴയില്‍ വന്‍ ട്രെയിന്‍ ദുരന്തം ഒഴിവായത് ഒരു വീട്ടമ്മയുടെയും യുവതിയുടെയും ഇടപെടലില്‍

വീട്ടമ്മയുടെയും യുവതിയുടെയും സമയോചിത ഇടപെടല്‍ കൊണ്ട് ആലപ്പുഴയില്‍ വന്‍ ദുരന്തം ഒഴിവായി. ആ​ല​പ്പു​ഴ പൂ​ങ്കാ​വ് റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒരു മണിയോടെ റെ​യി​ൽ​വേ​യു​ടെ വൈ​ദ്യു​തി ലൈ​നി​ൽ സമീപത്തെ അ​ക്കേ​ഷ്യ മ​ര​ക്കൊ​മ്പ് ചാ​ഞ്ഞ് തീ​പി​ടി​ച്ചു. ഇൗ സംഭവം കണ്ട മരം നിന്ന വീട്ടിലെ യുവതിയും അയല്‍ക്കാരിയായ തങ്കമ്മയും ഒാടി സ​മീ​പ​ത്തെ വ​ലി​യ​വീ​ട് റോ​യി​യു​ടെ അ​ടു​ക്ക​ൽ എ​ത്തു​ക​യും റോ​യി ഉ​ട​ൻ​ത​ന്നെ റെ​യി​ൽ​വേ ഗേ​റ്റ്കീ​പ്പ​ർ മ​ഹേ​ഷി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഈ ​സ​മ​യം അ​തു​വ​ഴി വ​ന്നു​കൊ​ണ്ടി​രു​ന്ന ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് ട്രെ​യി​ൻ ഗേ​റ്റ്കീ​പ്പ​ർ മ​ഹേ​ഷ് ചു​വ​പ്പു​കൊ​ടി കാ​ട്ടി നി​ർ​ത്തി​. ഇ​തേ സ​മ​യം ത​ന്നെ ത​ങ്ക​മ്മ​യും അ​തു​വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നോ​ടു ഗേ​റ്റ്കീ​പ്പ​റെ വി​വ​രം അ​റി​യി​ക്കാ​ൻ പ​റ​ഞ്ഞു​വി​ട്ടി​രു​ന്നു. ഗേ​റ്റ്കീ​പ്പ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി വൈ​ദ്യു​തി ലൈ​ൻ ഓ​ഫാ​ക്കി​യ​ശേ​ഷം മ​ര​ക്കൊ​മ്പുകള്‍ വെ​ട്ടി​മാ​റ്റി. .

വി​വ​ര​മ​റി​ഞ്ഞു അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​ർ കൊ​ണ്ട് മ​രം വെ​ട്ടി​മാ​റ്റു​ക​യും, വൈ​ദ്യു​തി​ലൈ​ൻ ശ​രി​യാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് 1.30ഓ​ടെ ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്നു. സം​ഭ​വ​മ​റി​ഞ്ഞു നി​ര​വ​ധി​പേ​ർ സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി.സ​ഹോ​ദ​ര​നേ​യും കു​ഞ്ഞി​നേ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര​യ​യ​ച്ച​തി​നു ശേ​ഷം വീ​ടി​ന്‍റെ വ​രാ​ന്ത​യി​ൽ ഇരിക്കുമ്പോഴാണ് തങ്കമ്മ തീപിടുത്തം കാണുന്നത്.

ഏ​തെ​ങ്കി​ലും ട്രെ​യി​ൻ വ​ന്നാ​ല്‍ എത്രയോ ആളുകള്‍ അപകടത്തില്‍പ്പെടും എന്നോര്‍ത്തപ്പോള്‍ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കാ​ റോ​ഡി​ലേ​ക്കോ​ടു​ക​യാ​യി​രു​ന്നു എന്ന് തങ്കമ്മ പറയുന്നു. ആ​ദ്യം ക​ണ്ട പരിചയം പോലുമില്ലാത്ത ബൈ​ക്കു​കാ​ര​നോ​ട് സം​ഭ​വം പ​റ​യു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ പി​ടി​ച്ചി​ട്ട​തോ​ടെ വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യി​രു​ന്നു ത​ങ്ക​മ്മ​യ്ക്ക്. വീ​ടി​നോ​ടു ചേ​ർ​ന്ന് ചെ​റി​യൊ​രു ക​ട ന​ട​ത്തു​ക​യാ​ണ് ത​ങ്ക​മ്മ. കനത്ത കാറ്റിനെത്തുടര്‍ന്നായിരുന്നു മരക്കൊമ്പ് റെയില്‍വേ ട്രാക്കിലേക്ക് ചാഞ്ഞത്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913