വരാപ്പുഴ കസ്റ്റഡി മരണം: അറസ്റ്റിലായ ആര്‍ ടി എഫുകാര്‍ക്ക് ജാമ്യം

വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ളാ​യ റൂ​റ​ൽ ടാ​സ്ക് ഫോ​ഴ്സി​ലെ (ആ​ർ​ടി​എ​ഫ്) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജാ​മ്യം. ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അനുദിച്ചിരിക്കുന്നത്. ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക​ണം, അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധി​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത് തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ളും ര​ണ്ട് ല​ക്ഷം രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, സു​മേ​ഷ്, ജി​തി​ൻ രാ​ജ് എ​ന്നി​വ​ർ​ക്കാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ഇ​വ​ർ ആ​ലു​വ സ​ബ് ജ​യി​ലി​ലാ​യി​രു​ന്നു. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും സെ​ഷ​ൻ​സ് കോ​ട​തി​യും ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ശ്രീ​ജി​ത്തി​നെ മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്നും ഇ​വ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കൊ​ല​ക്കു​റ്റം ചു​മ​ത്തി​യ എ​സ്ഐ ജി.​എ​സ്. ദീ​പ​ക്കി​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ന്നും ത​ങ്ങ​ൾ​ക്കും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇ​വ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

വ​രാ​പ്പു​ഴ​യി​ൽ വാ​സു​ദേ​വ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത് ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു. ആ​ലൂ​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജ് രൂ​പീ​ക​രി​ച്ച​താ​യി​രു​ന്നു ആ​ർ​ടി​എ​ഫ്. ശ്രീ​ജി​ത്ത് കേ​സ് വി​വാ​ദ​മാ​യ​തോ​ടെ ആ​ർ​ടി​എ​ഫ് പി​രി​ച്ചു​വി​ട്ടി​രു​ന്നു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913