വന്നവഴികൾ മറക്കില്ല. മണ്ണിൽ കാലുറപ്പിച്ച് ജനങ്ങിൽ ഒരാളായി ജീവിക്കും: മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ

സപ്തസഹോദരിമാരിലെ സഹോദരിയാണ് മിസോറാമെന്നും സഹോദരിയുടെ ക്ഷേമവും സംരക്ഷണവുമൊരുക്കുന്ന സഹോദരനായിരിക്കും താനെന്നും മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. മനുഷ്യത്വത്തിനും സാഹോദര്യത്തിനും മുൻതൂക്കം നൽകും .മിസോറാമും കേരളവും തമ്മിൽ മഴവിൽ പാലം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടാഗോർ സെന്റിനറി ഹാളിൽ നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് പേരാണ് സ്വീകരണത്തിൽ പങ്കെടുത്തത്. പുഷ്പ വൃഷ്ടിയോടെയാണ് കുമ്മനത്തെ ഹാളിലേക്ക് സ്വീകരിച്ചത്.

ഗവർണറായി നിയമിച്ചുള്ള ഉത്തരവ് വന്നശേഷം ഡൽഹിയിലെത്തി പ്രധാനമന്ത്റി നരേന്ദ്ര മോദിയെകണ്ടപ്പോൾ പഞ്ചായത്ത് അംഗം പോലുമാകാത്ത താൻ ഇതിന് യോഗ്യനാണോയെന്നാണ് ചോദിച്ചത്. യോഗ്യതയില്ലെന്ന പ്രതികരണമാണ് ഏറ്റവും വലിയ യോഗ്യതയെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. കഴിഞ്ഞ കാലങ്ങളിൽ വളരെയേറെ തെ​റ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിത്വമാണ് തന്റേത്. കലാപം നടത്തുന്നയാൾ എന്നാണ് പലരും പറഞ്ഞത്. നിരവധി കല്ലേറ് നെഞ്ചിൽ ഏറ്റുവാങ്ങി. അവാർഡ് നൽകാൻ ഏറ്ര ഒരു മന്ത്രി നൽകേണ്ടത് കുമ്മനത്തിനാണെന്നറിഞ്ഞപ്പോൾ തലേന്ന് പിൻവാങ്ങി.

നിലക്കൽ പ്രശ്നത്തിൽ ഇടപെട്ടപ്പോൾ ക്രൈസ്തവ ദേവാലയങ്ങൾക്കെതിരെ ഒരു കല്ലുപോലും വലിച്ചെറിഞ്ഞില്ല. മാറാട് എട്ടുപേർ കൊല്ലപ്പെട്ടപ്പോഴും അതിന്റെ പേരിൽ ഒരു തുള്ളി രക്തം വീഴാതെ ഒരു മേശക്ക് ചു​റ്റുമിരുന്ന ചർച്ച നടത്തി സമാധാനം സ്ഥാപിച്ചു. മതസൗഹാർദവും സാഹോദര്യവും സൗഹാർദ്ദവും ഉറപ്പിക്കാൻ കഠിനാദ്ധ്വാനം ചെയ്തു. എന്നിട്ടും രാഷ്ട്രീയക്കാർ തന്നെ വർഗീയവാദിയാക്കി മുദ്റകുത്തി. വന്നവഴികൾ മറക്കില്ല. മണ്ണിൽ കാലുറപ്പിച്ച് ജനങ്ങിൽ ഒരാളായി ജീവിക്കും.

ചടങ്ങിൽ ഒ.രാജഗോപാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു ചരിത്രമുഹൂർത്തമാണിതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരനായി ജീവിച്ച് ഉന്നത സ്ഥാനത്തെത്തിയ വ്യക്തിയാണ് കുമ്മനം. സത്യസന്ധമായ ജീവിതമാണ് അദ്ദേഹത്തിന്റെ കൈമുതൽ. സ്ഥാനങ്ങൾ വന്നു ചേർന്നതാണെന്നും രാജഗോപാൽ പറഞ്ഞു. ആർച്ച് ബിഷപ്പ് സൂസാപാക്യം, വി.മുരളീധരൻ എം.പി, പി.സി.ജോർജ് എം. എൽ.എ,സി.വി.ആനന്ദബോസ്, ടി.പി.ശ്രീനിവാസൻ, ജി.മാധവൻ നായർ, ടി .പി സെൻകുമാർ, ജി.ശേഖരൻ നായർ, കെ.എ നീലകണ്ഠൻ, ലക്ഷ്മിക്കുട്ടി, ജി .സുരേഷ് കുമാർ, സ്വാമി സാന്ദ്രാനന്ദ, സ്വാമി മോക്ഷ വൃത്താനന്ദ, തുരീയാന്ദപുരി, കെ.അയ്യപ്പൻ പിള്ള, കെ.പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.

അന്ന് ലാത്തി ഓങ്ങിയ കേരളാ പൊലീസ് ഇന്ന് ഓച്ഛാനിച്ചു നിന്നു; മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ബഹുമാനിച്ചത് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി; ആഴ്‌ച്ചകള്‍ക്ക് മുമ്പ് കേരളത്തിലെ മറ്റേത് ഈർക്കിൽ പാർട്ടിയുടെ നേതാക്കളെ ആക്ഷേപിച്ചിട്ടുള്ളതിനേക്കാൾ പതിൻമടങ്ങ് വ്യക്തിപരമായി തന്നെ ആക്ഷേപിച്ചിട്ടുള്ള മാധ്യമങ്ങള്‍ എല്ലാം അവരുടെ ഓഫീസിലേക്ക് ക്ഷണിച്ചു സ്വീകരണം നല്‍കി.അതാണ് പവർ പൊളിറ്റിക്സ്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913