വാതുവെപ്പ് ഇങ്ങനെയും; പെറു ടീം ആദ്യ ഗോളടിച്ചാല്‍ വസ്ത്രം അഴിച്ചുമാറ്റും വ്യാഴാഴ്ചവരെ കാത്തിരിക്കൂ…

ലോകകപ്പില്‍ പെറു ടീം ഗോളടിച്ചാല്‍ മേല്‍വസ്ത്രം അഴിച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ച് പെറു മോഡല്‍. പെറു ടീമിന്റെ കാമുകിയെന്ന് സ്വയം വിശേഷിപ്പിച്ച നിസു കോട്ടിയയാണ് പ്രഖ്യാപനം നടത്തിയത്. പെറു ടീമിനോടുളള ആരാധന തലയ്ക്കു പിടിച്ചാണ് നിസു ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഡെന്‍മാര്‍ക്കിനോുളള ആദ്യ മല്‍സരത്തില്‍ തന്നെ തന്റെ പ്രഖ്യാപനം നടപ്പിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നിസു. എന്നാല്‍ ആദ്യ മല്‍സരത്തില്‍ പെറുവിന് ഗോളൊന്നും നേടാനായില്ല. ഫ്രാന്‍സിന് എതിരെയുളള പെറുവിന്റെ അടുത്ത മല്‍സരത്തിലാണ് ഇനി നെസുവിന്റെ പ്രതീക്ഷ. അതുവരെ ആരാധകരോട് കാത്തിരിക്കാനാണ് നിസു ആവശ്യപ്പെട്ടിരിക്കുന്നത്.

വ്യാഴാഴ്ച നടക്കുന്ന മല്‍സരത്തില്‍ പെറുവിന് ഗോളടിക്കാനായില്ലെങ്കില്‍ പിന്നെ ജൂണ്‍ 26 വരെ നിസുവിന് വീണ്ടും കാത്തിരിക്കണം. അന്ന് ഓസ്‌ട്രേലിയയുമായിട്ടാണ് പെറുവിന്റെ മല്‍സരം.മൂന്നു വര്‍ഷം മുന്‍പ് സൂപ്പര്‍ ഫാന്‍ ആന്റിക്‌സ് എന്ന സ്വന്തം ബ്രാന്‍ഡ് തുടങ്ങിയാണ് നിസുവിന്റെ പെറുവിനോടുളള ആരാധന തുടങ്ങിയത്. അന്നത്തെ കോപ്പ അമേരിക്കയിലെ പെറുവിന്റെ കുതിപ്പിന് പിന്നില്‍ ഗ്യാലറിയിലെ നിസുവിന്റെ സാന്നിധ്യമാണെന്ന പറച്ചിലുകളുണ്ട്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913