കുട്ടനാടിൻറെ നീരവ് മോദി ചട്ടിയിലായി: ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു

കാർ​ഷിക വാ​യ്പാ​ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാന പ്ര​തി​ക​ളി​ലൊ​രാ​ളായ കു​ട്ടനാ​ട് വി​ക​സന സ​മി​തി എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്‌ടർ ഫാ. തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ​ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് രാമങ്കരി കോടതി പീ​ലി​യാ​നി​ക്ക​ലി​നെ റിമാൻഡ് ചെയ്‌തത്.

ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ മാ​മ്പു​ഴ​ക്ക​രി​യി​ലെ വി​ക​സന സ​മി​തി ആ​ഫീ​സിൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി. വി​ജ​യ​കു​മാ​രൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റു​ചെ​യ്‌ത​ത്.​കാർ​ഷിക വാ​യ്പാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റർ ചെ​യ്തി​രു​ന്ന 14 കേ​സു​ക​ളിൽ ചില കേ​സു​ക​ളിൽ മാ​ത്ര​മാ​യി​രു​ന്നു ഫാ.​പീ​ലി​യാ​നി​ക്ക​ലി​ന് ഹൈ​ക്കോ​ട​തി മുൻ​കൂർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

കേ​സി​ലെ പ്ര​ധാന പ്ര​തി​യും വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മായ റോ​ജോ ജോ​സ​ഫ് ഒ​ളി​വി​ലാ​ണ്. കു​ട്ട​നാ​ട്ടി​ലെ വി​വിധ സ്ഥ​ല​ങ്ങ​ളിൽ നെൽ​കർ​ഷക സ്വ​യം​സ​ഹായ സം​ഘ​ങ്ങൾ രൂ​പീ​ക​രി​ച്ച് അം​ഗ​ങ്ങ​ളു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ വാ​യ്‌പ​യെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ് 14 കേ​സു​ക​ളാ​ണ് പൊ​ലീ​സ് ര​ജി​സ്റ്റർ ചെ​യ്‌തി​ട്ടു​ള്ള​ത്.​