യുക്തിവാദികൾ എന്നും സാമൂഹ്യനീതിക്കൊപ്പം; സണ്ണി എം കപിക്കാട് സംസാരിക്കുന്നു

യുക്തിവാദികൾ സംവരണവിരുദ്ധരും സ്ത്രീവിരുദ്ധരുമാണെന്ന് പൊതു സമൂഹം തെറ്റിദ്ധരിക്കുന്ന വിധത്തിൽ സോഷ്യൽമീഡിയയിലും അല്ലാതെയും ചില സംവരണ വിരുദ്ധർ യുക്തിവാദത്തിൻറെ മേലങ്കിയണിഞ്ഞു വ്യാപകമായ പ്രചരണം നടത്തുകയും യുക്തിവാദി സംഘത്തിൻറെ സ്ഥാപകനേതാക്കളെയും ആദ്യകലാപ്രവർത്തകരെയും അവരുടെ ഭാര്യമാരെയും വരെ അവഹേളിക്കുകയും പുശ്ചിക്കുകയും ചെയ്യുകയാണ്. 2010 നു മുമ്പ്‌ കേരളത്തിൽ യുക്തിവാദികളേയില്ലായിരുന്നു എന്നതരത്തിലേക്ക് കേരളത്തിൻറെ യുക്തിവാദ ചരിത്രം പുനർരചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇത്തരമൊരു ഘട്ടത്തിൽ കേരളത്തിലെ മുഖ്യധാരാ യുക്തിവാദി സംഘടന യാതൊരക്ഷരം മറുപടിപറയാൻ തയാറല്ലാത്ത സാഹചര്യത്തിൽ യുക്തിവാദികൾ എന്നും സാമൂഹ്യനീതിക്കൊപ്പം എന്ന സന്ദേശവുമായി പാലക്കാട് യുക്തിവാദി പ്രവർത്തകരുടെ കൂട്ടായ്മ പാലക്കാട് യുക്തിവാദി സംഘം രംഗത്ത്.

പവനൻ സ്മൃതി ദിനമായ ജൂൺ 24 ഞായർ രാവിലെ 9.30 മുതൽ പാലക്കാട് ജില്ലാ പബ്ലിക്ക് ഹാളിലാണ് പരിപാടി.പങ്കെടുക്കുക വിജയിപ്പിക്കുക

ആദ്യ സെഷനിൽ ” ജാതി ഭ്രാന്തിനാൽ കൂപ്പുകുത്തുന്ന കേരളം ” എന്ന വിഷയം ജെയ്‌സൺ അവതരിപ്പിക്കും.തുടർന്ന് “ജനാധിപത്യവും സാമൂഹ്യ നീതിയും എന്ന വിഷയത്തിൽ സണ്ണി എം കപിക്കാട് മുഖ്യ പ്രഭാഷണം നടത്തും..പങ്കെടുക്കുക വിജയിപ്പിക്കുക.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913