സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാത ദേവി അന്തരിച്ചു

കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാത ദേവി അന്തരിച്ചു. 72 വയസായിരുന്നു. എസ്.യു.ടി റോയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പരേതയായ പ്രൊഫ: ഹൃദയകുമാരിയുടെ ഇളയ സഹോദരിയാണ്. മൃതദേഹം രാവിലെ 8.30 മുതൽ സുഗതകുമാരിയുടെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടക്കും.

വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിള്ള സുജാത ദേവിക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള അവാർഡും ലഭിച്ചു.

പരേതനായ അഡ്വ. വി.ഗോപാലകൃഷ്ണൻ നായരാണ് ഭർത്താവ്. പരമേശ്വരൻ, പരേതനായ ഗോവിന്ദൻ, പത്മനാഭൻ എന്നിവർ മക്കളാണ്. സ്വപ്ന, വിനീത, സോണൽ എന്നിവർ മരുമക്കളാണ്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913