പന്ത്രണ്ടാം ക്ളാസ് വരെ സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ സ്‌കൂളുകളില്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ സംസ്‌കൃതം നിര്‍ബന്ധിത വിഷയമാക്കണമെന്ന് ആവശ്യം. ആര്‍.എസ്.എസ് പിന്തുണയുള്ള ഭാരതീയ ശിക്ഷണ്‍ മണ്ഡലമാണ് ശുപാര്‍ശ മുന്നോട്ട് വച്ചത്. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതായി കെ.കസ്തൂരിരംഗന്‍ അദ്ധ്യക്ഷനായ രൂപീകരിച്ച നവവിദ്യാഭ്യാസ നയരൂപീകരണ കമ്മിറ്റിക്ക് മുമ്പാകെയാണ് സംഘപരിവാറിന്റെ ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.

എട്ടാം ക്ലാസ് വരെ മാത്രമാണ് നിലവില്‍ മൂന്ന് ഭാഷകള്‍ പഠിക്കുന്നത്. ഇതനുസരിച്ച് സ്‌കൂളുകളില്‍ ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ ഒരു ഭാഷ കൂടി വിദ്യാര്‍ഥികള്‍ പഠിക്കണം. ഒമ്പതു മുതലുള്ള ക്ലാസ്സുകളില്‍ രണ്ട് ഭാഷ പേപ്പറുകള്‍ മാത്രമാണ്. ഇംഗ്ലീഷിന് പുറമേ മറ്റേന്തെങ്കിലും ഭാഷ കൂടിയ വിദ്യാര്‍ത്ഥികള്‍ പഠിച്ചാല്‍ മതിയാകും. ഇതില്‍ മാറ്റം വരുത്താനാണ് ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ശുപാര്‍ശ നല്കിയിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വരെ സംസ്‌കൃതം നിര്‍ബന്ധിത വിഷയമായി പഠിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്ആരോഗ്യകരമായസാമൂഹ്യവ്യവസ്ഥിതിക്കായാണ് സംസ്‌കൃതം നിര്‍ബന്ധമാക്കുന്നതെന്നാണ് മണ്ഡലിന്റെ വാദം. പൊതുജനതാത്പര്യാര്‍ഥമാണ് ആവശ്യമെന്നും ശുപാര്‍ശയിലുണ്ട്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913