ആരും ഞെട്ടരുത്, സരിത എസ്.നായർ രാഷ്ട്രീയത്തിലേക്ക്

പവർ പൊളിറ്റിക്സ് എന്തെന്ന് വ്യക്തമായ സോളാർ കേസ് പ്രതി സരിത.എസ്.നായർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താൽപര്യം അറിയിച്ച് രംഗത്ത്. തമിഴ്നാട്ടിലെ ആർ.കെ.നഗർ എം.എൽ.എയായ ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴക’ത്തിൽ ചേരാനാണ് സരിത താൽപര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് തീരുമാനം പാർട്ടി നേതാക്കളിലൊരാളായ കെ.ടി പച്ചമാലിനെ സരിത നേരിട്ട് അറിയിച്ചു.

നാഗർകോവിൽ തമ്മത്തുകോണത്ത് വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാൾ അണിയിച്ച സരിത പാർട്ടിയിൽ ചേരാനുള്ള ആഗ്രഹത്തിന് പിന്നിലെ കാരണവും വ്യക്തമാക്കിയതായാണ് സൂചന.

അതേസമയം, വിവരം പാർട്ടി നേതൃത്വം അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നുണ്ടാകുമെന്നും അണ്ണാ ഡി.എം.കെ എം.എൽ.എ കൂടിയായ പച്ചമാൽ അറിയിച്ചു. കന്യാകുമാരി എംഎൽഎയും മുൻ മന്ത്രിയുമായ ഇദ്ദേഹം നിലവിൽ ദിനകരൻ പക്ഷത്താണ്.

സോളർ കേസിൽ ജാമ്യം ലഭിച്ചതിനു ശേഷം തമിഴ്നാട്ടില്‍ ചില ചെറുകിട വ്യസായ പദ്ധതികളുമായി മുന്നോട്ടു പോകുകയായിരുന്നു സരിത. കന്യാകുമാരി തക്കലയിൽ ചെറുകിട വ്യവസായത്തിനായി ചില ഇടപെടലുകള്‍ സരിത നടത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഇത് തടയാനുളള ശ്രമങ്ങള്‍ നടത്തിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതാണ് തമിഴ് രാഷ്ട്രീയത്തില്‍ സ്വാധീനം നേടാനുളള സരിതയുടെ ശ്രമങ്ങള്‍ക്ക് പിന്നിലെന്ന് കരുതുന്നു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913