സുഷമ സ്വരാജിനെതിരെ വധഭീഷണി മുഴക്കുന്ന സംഘപരിവാര്‍ ഭീകരവാവാദത്തിനെതിരെ പ്രധാനമന്ത്രി

കേന്ദ്രമന്ത്രി സുഷമ പൊതുജനമധ്യത്തില്‍ വന്നാല്‍ അവരെ ഇല്ലാതാക്കുമെന്നു പറഞ്ഞ് നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സംഘപരിവാര്‍ ഭീകരവാദികള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്.

ക്ഷമിക്കുക കേന്ദ്രമന്ത്രി സുഷമ സ്വരാജിനെതിരെ ആസൂത്രിതവും ഹീനവുമായ വിദ്വേഷപ്രചരണങ്ങളുണ്ടായിട്ടും പ്രധാനമന്ത്രിയോ മന്ത്രിമാരോ ബിജെപിനേതാക്കളോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ലെന്നുമാത്രമല്ല,കേന്ദ്രമന്ത്രി സുഷമ പൊതുജനമധ്യത്തില്‍ വന്നാല്‍ അവരെ ഇല്ലാതാക്കുമെന്നു പറഞ്ഞ് നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സംഘപരിവാര്‍ ഭീകരവാദികള്‍ക്കെതിരെ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.മതേതര ആശയം ലക്ഷ്യമാക്കിയുള്ള കേന്ദ്രമന്ത്രി സുഷമയുടെ നടപടി ദേശസുരക്ഷയെ ബാധിക്കുമെന്നതിനാല്‍ മുസ്ലിം അനുകൂല നിലപാടു സ്വീകരിച്ചുപോരുന്ന അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മതഭീകരവാദികള്‍ ആവശ്യപ്പെടുന്നു.ഇത്തരം ട്വിറ്റുകളിലൂടെ താന്‍ ആദരിക്കപ്പെടുകയാണെന്നും എനിക്ക് നല്ലതെന്ന് തോന്നിയ നടപടികള്‍ ജനങ്ങളുമായിപങ്കവയ്ക്കുകയാണെന്നും സുഷമ ട്വിറ്ററിലൂടെ പ്രതികരിച്ചു

പ്രതിപക്ഷം ഉൾപ്പെടെ സുഷമ സ്വരാജിന് പിന്തുണയുമായി രംഗത്തുവന്നെങ്കിലും തൻറെ മന്ത്രിസഭയിലെ സീനിയറായ ഒരുക്യാബിനറ്റ് മന്ത്രിക്കെതിരെ ഉണ്ടായ സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിക്കെതിരെ പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടുപോലും ഇല്ല. പ്രധാനമന്ത്രി പ്രതികരിച്ചാൽ തീർച്ചയായും അദ്ദേഹത്തിൻറെ പ്രതികരണം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.

മുസ്ലിമിനെ വിവാഹം ചെയ്ത് 12 വര്‍ഷം കഴിഞ്ഞിട്ടും പേരുമാറ്റാത്ത തന്‍വര്‍ സേത്ത് എന്ന യുവതിയോട് തട്ടിക്കറുകയും പാസ്പോര്‍ട്ടുപുതുക്കണമെങ്കില്‍ മതംമാറിവരാന്‍ ആവശ്യപ്പെടുകയും അവഹേളിക്കുകയും ചെയ്ത ലക്നൗവിലെ പാസ്പോര്‍ട്ട് ഓഫീസറായ വികാസ്മിശ്രയെ മിശ്രവിവാഹിതരായ ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഖൊരക്പൂരിലേക്ക് സ്ഥലംമാറ്റിയ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജിനെതിരെ ട്വിറ്ററിലൂടെയും ഫെസ്ബുക്കിലൂടേയും സംഘപരിവാര്‍ അസഭ്യവർഷവും വധഭീഷണിയും ഉയര്‍ത്തിയത്.

LK അദ്വാനിയുടെ മകള്‍ പ്രതിഭ തന്റെ സവർണ്ണ ഹിന്ദു ആയ ഭർത്താവിനെ ഉപേക്ഷിച്ച് മുസ്ലീമിനോടൊപ്പം പോയതിനെ അദ്വാനിയെന്തേ എതിര്‍ത്തില്ല?.മുരളിമനോഹർ ജോഷിയുടെ മകള്‍ രേണു ജീവിച്ചാൽ മുസ്ലീമിനൊപ്പമേ ജീവിക്കു എന്ന് പറഞ്ഞപ്പോള്‍ ജോഷി മകളെ നഷാനവാസ്‌ ഹുസൈന് കെട്ടിച്ചുകൊടുത്തു.

വലിയ സവർണ്ണവാദി സുബ്രമണ്യം സ്വാമിയുടെ മകള്‍ BBC ന്യൂസ് റീഡർ സുഹാസിനി വരിച്ചത് മുസ്ലീമായ നദീം ഹൈദറിനെ.കൊടിയ വർഗ്ഗീയ ഭ്രാന്തൻ VHP നേതാവ് അശോക് സിംഗാൾ മകള്‍ രേണുവിനെ മുസ്ലിമായ നഖ്വിക്ക് കെട്ടിച്ചു കൊടുത്തു ഇവർക്കൊന്നുമില്ലാത്ത എന്ത് സൂക്കേടാണ് ഈ ഊളകൾക്ക് ????