മതം എഴുതാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് വാങ്ങി ഭരണഘടനപരമായ സംവരണം നേടിയെടുക്കാം

നിയമപരമായി മതം എഴുതാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് വാങ്ങി ഭരണഘടനപരമായ സംവരണം നേടിയെടുത്ത പി.കേശവദേവുമായി പ്രശാന്ത് അപ്പൂൽ നടത്തിയ അഭിമുഖം 

ഇന്ത്യയിലെ സംവരണം 80 ശതമാനവും മതപരമാണ് എന്നാണ് രവിചന്ദ്രനെ പോലുള്ള ആളുകൾ പറയുന്നത്, ലക്ഷ്യമിടുന്നത് മിക്കവാറും ഈഴവരെയും മുസ്ലിങ്ങളേയും കേരളത്തിലെ ദളിത് കൃസ്ത്യാനികളേയും OBC വിഭാഗത്തില്ലെ ലത്തീൻ കത്തോലിക്ക തുടങ്ങിയ വിഭാഗങ്ങളേയും ആണ്.

എന്നാൽ സംവരണം എന്നത് ഒരു ഭരണഘടനപരമായ അവകാശമാണ് അത് നിഷേധിക്കാൻ ആർക്കും അധികാരമില്ല അതിന് മതത്തിന്റെ രേഖപ്പെടുത്തലും ആവശ്യമില്ല ജാതിയ വിവേചനമാണ് സംവരണത്തിന് കാരണം എന്നത് കൊണ്ട് ജാതി എഴുതി മതം എഴുതാതെ എല്ലാ വിധ ഭരണഘടന അവകാശങ്ങളും മേടിക്കാൻ സാധിക്കും.

‘സംവരണം മേടിക്കുന്നവർ യുക്തരല്ല’ പോലത്തെ മണ്ടൻ വാദങ്ങൾ കോടതിയിൽ നിലനിൽക്കുന്നില്ല.

അതായത് നിയമപരമായി മതം എഴുതാതെ തന്നെ ജാതി സർട്ടിഫിക്കറ്റ് വാങ്ങി ഭരണഘടനപരമായ സംവരണം നേടിയെടുക്കാൻ സാധിക്കും.

ഇനി അതിൻ്റെ നൈതികത വിവേചനത്തിന് എന്താണോ കാരണം അതിനെ അടിസ്ഥാനമാക്കിയാണ്, ഭരണഘടനാപരമായ അവകാശം കിട്ടുന്നത്. ജാതിയുടെ കൊടിയ വിവേചനം അനുഭവിക്കുന്നവർ പോലും സംവരണത്തിന് വേണ്ടി ജാതി ‘പറയുന്നത്’.ജാതി പോക്കാനും , ജാതി വിവേചനത്തിൽ നിന്ന് രക്ഷപ്പെടാനും ആണ്. നൈതികമായും അതിൽ തെറ്റില്ല

അത്തരത്തിൽ വലിയോരു നിയമ പൊരാട്ടത്തിലൂടെ മതം എഴുതാതെ ജാതി സർട്ടിഫിക്കറ്റ് നേടിയെടുത്ത ഒരു വ്യക്തിയാണ് കേശവ്ദേവ്,

ഇവിടെ ദളിതർക്കാണ് ജാതിയില്ലാത്തത് എന്ന കേശവ് ദേവ് സാറിൻ്റെ കാഴ്ചപ്പാടാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്.അദ്ദേഹവുമായുള്ള ഒരു അഭിമുഖമാണ് എല്ലാവരും കാണുക.