സാക്ഷരത കൊണ്ടു കാര്യമില്ല, വിവേകമാണ് വേണ്ടതെന്ന് നോവല്‍ കത്തിച്ചതിനെതിരെ കമലഹാസന്‍

സാക്ഷരത കൊണ്ടു കാര്യമില്ല, വിവേകമാണ് വേണ്ടതെന്ന് മീശ നോവല്‍ കത്തിച്ചതിനെക്കുറിച്ച് കമലഹാസന്‍. നോവല്‍ കത്തിച്ച സംഭവം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ കമലഹാസന്‍ അസഹിഷ്ണുതകള്‍ക്കെതിരായ ശബ്ദമായിരുന്നു കേരളത്തിന്‍റേതെന്നും കേരളം ഉണരേണ്ടിയിരിക്കുന്നെന്നും കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ഡി സി ബുക്സിന്‍റെ ശാഖയ്ക്കു മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ നോവലിന്റെ പതിപ്പ് കത്തിച്ചത്. ഇതേ തുടര്‍ന്ന് പ്രസാധകര്‍ നല്‍കിയ പരാതിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

നോവലിന്റെ ചില ഭാഗം വിവാദമായതോടെ മാതൃഭുമി പ്രസിദ്ധീകരണം പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഡിസി ബുക്‌സ് പ്രസിദ്ധീകരണം ഏറ്റെടുക്കു കയായിരുന്നു. ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ കടുത്ത വിമര്‍ശനമാണ് കോടതിയില്‍ നിന്ന് ഉണ്ടായത്.

https://newsgil.com/en/2018/08/03/online-cunsultency-advt/