ആലപ്പുഴ, നെടുമുടിയില്‍ അമ്മയേയും മകളേയും വെളളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നെടുമുടിയിൽ വെള്ളക്കെട്ടിൽ വീണ് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പൊങ്ങ സ്വദേശി സിബിച്ചന്‍റെ ഭാര്യ ജോളി (45), മകൾ സിജി (20) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് പിന്നിലുള്ള വെള്ളക്കെട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. വെളളക്കെട്ടിന് സമീപത്ത് ആഴമുളള കയമുണ്ടായിരുന്നു. ഇതില്‍ എങ്ങനെയോ അകപ്പെട്ട് പോയതാകാമെന്ന് കരുതുന്നു. ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നു വെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622