കമല്‍ഹാസനെതിരെ ശ്രുതിയും അക്ഷരയും; അത് അവരുടെ അവകാശമാണെന്ന് കമല്‍

കമല്‍ഹാസൻ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത് കൊണ്ട് പല പൊതുപരിപാടികളിലും, ജനകീയ പ്രക്ഷോഭങ്ങളിലും ഒക്കെയായി തിരക്കാണ്. തന്റെ പ്രൊജക്ടായ വിശ്വരൂപം പൂര്‍ത്തിയാക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ കമലിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന്. ചിത്രം പൂര്‍ത്തിയാക്കി റിലീസിങ്ങിനൊരുങ്ങുകയാണ്.

ചിത്രത്തിൻറെ റിലീസ് തിയ്യതി പ്രഖ്യാപിച്ച ശേഷം മറ്റൊരു പ്രധാന പ്രഖ്യാപനം കൂടി കമല്‍ നടത്തിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി അഭിനയത്തില്‍ നിന്നും ഒഴിവാകുകയാണ് എന്നായിരുന്നു ആ പ്രഖ്യാപനം. താന്‍ രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ എന്ത് കൊണ്ട് തീരുമാനം എടുത്തു എന്നതിനെ കുറിച്ചും കമല്‍ പ്രതികരിച്ചു. ഒരു അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം വ്യക്തമാക്കിയത്, ഞാന്‍ ഈ തീരുമാനമെടുത്തത് എന്റെ ഉള്ളില്‍ ശക്തമായ ഒരു തോന്നല്‍ ഉണ്ടായപ്പോഴാണ്. അതിനെ ഞാന്‍ അംഗീകരിക്കുകയും നടപ്പിലാക്കുകയുമാണ്.എന്നായിരുന്നു അദ്ദേഹം പറഞ്ഞു.

അഭിനയത്തില്‍ നിന്നും ഒഴിവാകുകയാണ് എന്ന പ്രഖ്യാപനത്തിന് നേരെ ഉയര്‍ന്ന രണ്ട് പ്രധാന ശബ്ദങ്ങള്‍ തന്റെ മക്കളുടേതാണെന്ന് കമല്‍ പറഞ്ഞു. മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ഈ തീരുമാനത്തിനെതിരാണെന്ന് കമല്‍ പറഞ്ഞു. അവര്‍ ഈ തീരുമാനത്തെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. പൂര്‍ണ്ണമായി അതൃപ്തിയിലാണ് അവര്‍.

പ്രത്യേകിച്ച് ശ്രുതി. അവള്‍ ചോദിക്കുന്നത്, എന്താണ് എന്നിലെ കലാകാരന് സംഭവിച്ചതെന്നാണ്. അങ്ങനെ എതിർക്കുകയോ അനുകൂലിക്കുകയോ എന്നതും ചോദിക്കുക എന്നതും അവളുടെ അവകാശമാണ്. ആ കലാകാരന്‍ എന്നിൽ മാത്രമല്ല അവളിലും ഉണ്ട്. അവള്‍ അവളുടെ ഡിഎന്‍എയെ ചൊല്ലി അഭിമാനിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622