കെവിൻ വധം: കുറ്റപത്രം സമർപ്പിച്ചു, നീനുവിന്റെ സഹോദരൻ മുഖ്യസൂത്രധാരൻ

പ്രണയ വിവാഹത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കെവിന്റെ ഭാര്യാപിതാവ് ചാക്കോയ്ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ 12 പേർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയാണ് കേസിലെ മുഖ്യസൂത്രധാരൻ.

കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. കെവിനും നീനുവുമായുള്ള പ്രണയമാണ് വൈരാഗ്യത്തിന്റെ പ്രധാന കാരണമെന്നും കുറ്റപത്രത്തിൽ വ്യക്തമാകുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചു.

മേ​യ്​ 27ന്​ ​പു​ല​ർ​ച്ച 1.30ഒാടെ മാ​ന്നാ​നം പ​ള്ളി​ത്താ​ഴെ​യു​ള്ള വീ​ട്ടി​ൽ ഷാനു ചാക്കോയുടെ നേതൃത്വത്തിലെത്തിയ സംഘം കെവിനെയും ബന്ധുവായ അനീഷിനെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട്​ െകാല്ലം തെന്മല ചാലിയക്കരയിൽ പുഴയിൽ കെവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കെവിൻ കൊല്ലപ്പെട്ടിട്ട്​ 85ാം ദിവസമാണ്​ കുറ്റപത്രം സമർപ്പിച്ചത്​. കേസിൽ ​െമാത്തം 13 പ്രതികളാണുള്ളത്​.