പ്രളയക്കെടുതി വിദേശ സഹായം കേന്ദ്രത്തിനെതിരെ ബിനോയ് വിശ്വം സുപ്രീം കോടതിയിൽ

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി വിദേശ സഹായം സ്വീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ദേശീയ എക്സിക്യു്ട്ടീവ് അംഗം ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ദുരന്തങ്ങളുണ്ടാകുമ്പോൾ വിദേശ സഹായം സ്വീകരിക്കാൻ അനുവദിക്കണം. ദുരന്ത നിവാരണ നിയമത്തിൽ ഇതിനുള്ള ചട്ടങ്ങളുണ്ട്. സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശ ലംഘനത്തിന്റെ ലംഘനമാണ്. വിവിധ രാജ്യങ്ങൾ കേരളത്തിന് വാഗ്ദ്ധാനം ചെയ്ത സഹായം അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു.

കേരളത്തിന് യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ കോടികളുടെ സഹായം വാഗ്‌ദ്ധാനം ചെയ്‌തിരുന്നുവെങ്കിലും നിയമങ്ങളിലെ നൂലാമാലകൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ തടഞ്ഞത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ദുരന്തമുണ്ടാകുമ്പോൾ വിദേശ സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്ന് മുൻ വിദേശകാര്യമന്ത്രിമാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് മാറ്റത്തിന് തയ്യാറായിട്ടില്ല. തുടർന്നാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913