മുസ്ലിംലീഗ് ഓഫീസിൽ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തു

ഇരിട്ടി പഴയ ബസ്റ്റാൻഡിലെ മുസ്ലിംലീഗ് ഓഫീസിൽ നിന്ന് ബോംബുകളും ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. മൂന്ന് ബോംബുകൾ, മൂന്ന് വടിവാളുകൾ, ആറ് ഇരുമ്പ് ദണ്ഡുകൾ, രണ്ട് മരദണ്ഡുകൾ എന്നിവയാണ് കണ്ടെടുത്തത്. ഉച്ചയ്ക്ക് ഈ കെട്ടിടത്തിന്റെ സമീപം ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ചിരുന്നു. ഇതേ തുടർന്നുള്ള പരിശോധനയിലാണ് ബോംബുകളും ആയുധങ്ങളും ലഭിച്ചത്. ഉച്ചയ്ക്കുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് കാറുകൾക്ക് കേടുപാട് പറ്റി

മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം ഓഫീസിന്റെ നാലാംനിലയിലുള്ള കോൺഫറൻസ് ഹാളിലാണ് സ്ഫോടനം നടന്നത്. മൂന്നാംനിലയിലാണ് ലീഗ് ഓഫീസ് പ്രവർത്തിക്കുന്നത്. രണ്ടാംനിലയിൽ ബ്രിട്ടീഷ് അക്കാഡമി,ഒന്നാംനിലയിൽ സ്വർണ്ണാഭരണശാല എന്നിവയുമാണ് പ്രവർത്തിച്ചിരുന്നത്. അക്കാഡമിയിലെ കുട്ടികളും സ്വർണക്കടയിലെ ജീവനക്കാരുമെല്ലാം ശബ്ദം കേട്ട് ഇറങ്ങിയോടുകയായിരുന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913