കേരളത്തിന്റെ പുനർനർമാണത്തിനായി കൈ അയച്ച് സഹായിക്കുമെന്ന് ലോകബാങ്കും എ.ഡി.ബിയും

പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ പുനർനർമാണത്തിനായി എല്ലാവിധ സഹായങ്ങളും നൽകുമെന്ന് കേരളത്തിന് ലോകബാങ്കും എ.ഡി.ബിയും ഉറപ്പ് നൽകി. അടിസ്ഥാനസകൗര്യ വികസനത്തിനുള്ള സഹായമാകും പ്രധാനമായി നൽകുക. ഇതോടൊപ്പം ശുചിത്വത്തിനും സഹായം നൽകുമെന്നും ഇരു ബാങ്കുകളുടേയും പ്രതിനിധികൾ പറഞ്ഞു. പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും പുനർ നിർമ്മിക്കൽ, കുടിവെള്ള പദ്ധതികളും വൈദ്യുതി ഉത്പാദനവും പഴയ നിലയിലാക്കൽ തുടങ്ങിയവയ്ക്കാണ് വായ്പ ലഭിക്കുക.

ഇതിനായി കേരളം പദ്ധതി സമർപ്പിക്കണം. ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സഹായം അനുവദിക്കുക. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് വായ്പാനടപടികൾ ഉദാരമാക്കും.

ലോകബാങ്കിന്റെ ഇന്ത്യയിലെ തലവൻ നിഷാം അബ്ദു, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ ഇന്ത്യയിലെ മേധാവി കെനിഷി യോക്കോയാമ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്. ധനമന്ത്റി ഡോ. തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുമരാമത്ത്, ജലവിഭവ, വൈദ്യുതി വകുപ്പ്; സെക്രട്ടറിമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം കൂടിക്കാഴ്ച നടത്തും.

 

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913