മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു; പ്രതികൾ പിടിയിൽ

മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ചേരൂര്‍ സ്വദേശി നബീലയെയും സഹോദരന്‍ ശിഹാബിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നത്. പ്രസവിച്ചയുടന്‍ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ നില്‍ക്കുകയാണ് നബീല. ഇപ്പോള്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്നലെ രാത്രി വീട്ടില്‍ നിന്നുള്ള ബഹളവും കരച്ചിലും കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് ഈ ദാരുണ സംഭവം പുറത്തറിയുന്നത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കഴുത്തറുക്കുകയായിരുന്നു.

ഇന്നലെ കോഴിക്കോട് ബാലുശ്ശേരിയിലും സമാന സംഭവം ഉണ്ടായിരുന്നു. നിർമ്മല്ലൂർ പാറമുക്ക് വലിയമലക്കുഴി കോളനിയിലെ റിൻഷയാണ് (22) കുഞ്ഞിനെ കഴുത്തറുത്ത് കൊന്നതിന് ഇന്നലെ അറസ്റ്റിലായത്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622