കേരള സര്‍വകലാശാല: സെപ്റ്റംബര്‍ 4 മുതല്‍1 5 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കേരള സര്‍വകലാശാല സെപ്റ്റംബര്‍ 4 മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പ്രളയബാധിത മേഖലയില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് കേരള സര്‍വകലാശാലയില്‍ പഠിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്, മറ്റു നിരവധി വിദ്യാര്‍ത്ഥികള്‍ പുനരധിവാസത്തിനുള്ള ശ്രമത്തിലുമാണ്.

ഈ വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയ നടപടിയായിരുന്നു നേരത്തെ കേരള സര്‍വകലാശാല സ്വീകരിച്ചത് എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യ പ്രകാരം ആണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

https://newsgil.com/2018/08/03/online-cunsultency-advt/