കായംകുളത്ത് മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ

കായംകുളത്ത് മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻതെരുവ് ജുമാ മസ്ജിദ് ഇമാം ആദിക്കാട്ടുകുളങ്ങര തറയിൽ തെക്കതിൽ മുഹമ്മദ് ഷിയാഖ് ജൗഹരിയെ (35)യെ ആണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പള്ളികമ്മറ്റിക്കാർ പോലീസിൽ പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്നതിനാൽ രക്ഷിതാക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.

മദ്രസയിൽ വന്ന വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതി. ആദ്യം പള്ളികമ്മറ്റിക്കാർ പോലീസിൽ പരാതി നൽകിയെങ്കിലും കൂടുതൽ നടപടികൾ ഇല്ലാത്ത സാഹചര്യത്തിലാണ് വീട്ടുകാർ കോടതിയെ സമീപിച്ചത്. നേരത്തെ സംഭവം വിവാദമായതോടെ ഇയാൾ രാജിവച്ച് പുറത്ത് പോയിരുന്നെങ്കിലും രണ്ട് ദിവസം മുമ്പ് വീണ്ടും ഇമാമായി ചുമതലയേറ്റിരുന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913