ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 300 സീറ്റ് നേടുമെന്നും എന്‍.ഡി.എ 360 സീറ്റ് നേടുമെന്നും: ബി.ജെ.പി

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പിയുടെ അവകാശവാദം. ബി.ജെ.പി ഒറ്റയ്ക്ക് 300 സീറ്റുകള്‍ നേടുമെന്നും എന്‍.ഡി.എ മുന്നണി 360 സീറ്റ് നേടുമെന്നും ബി.ജെ.പി സര്‍വേ അവകാശപ്പെട്ടു. ആകെ വോട്ട് വിഹിതത്തിന്റെ 51 ശതമാനം എന്‍.ഡി.എയ്ക്ക് ലഭിക്കുമെന്നും ബി.ജെ.പി അവകാശപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റയ്ക്ക് 282 സീറ്റുകളും എന്‍.ഡി.എ 336 സീറ്റുകളുമാണ് നേടിയത്. ഇന്ധന വില വര്‍ധന അടക്കം നിരവധി വിഷയങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമായിരിക്കെയാണ് 300 സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്ന ബി.ജെ.പിയുടെ അവകാശവാദം. അടുത്തിനെ നടന്ന ചില സ്വകാര്യ സര്‍വേകളില്‍ ബി.ജെ.പിക്ക് 300ല്‍ താഴെ സീറ്റുകളാണ് പ്രവചിക്കപ്പെട്ടിരുന്നത്. മെയ് മാസത്തില്‍ നടന്ന എ.ബി.പി സര്‍വേ എന്‍.ഡി.എയ്ക്ക് 274 സീറ്റുകളാണ് പ്രവചിച്ചത്. യു.പി.എയ്ക്ക് 164 സീറ്റുകളും പ്രവചിച്ചു. 47 ശതമാനം ജനങ്ങള്‍ മോഡി വീണ്ടും അധികാരത്തില്‍ വരുന്നതിനെ ഇഷ്ടപ്പെടുന്നില്ലെന്നും സര്‍വേ കണ്ടെത്തി. 

ജൂലൈയില്‍ ഇന്ത്യ ടുഡേ നടത്തിയ സര്‍വേയില്‍ എന്‍.ഡി.എയ്ക്ക് 282 സീറ്റും യു.പി.എയ്ക്ക് 122 സീറ്റുമാണ് പ്രവചിച്ചത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 83 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും ഇന്ത്യ ടുഡേ സര്‍വേ പറയുന്നു. അജയ്യ ഭാരതം, അടല്‍ ബി.ജെ.പി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബി.ജെ.പി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്. പ്രധാനമന്ത്രി മോഡിയെ മുന്‍ നിര്‍ത്തി തന്നെയാകും ബി.ജെ.പി തിരഞ്ഞെടുപ്പ് നേരിടുന്നത്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622