ഈ പോരാട്ടത്തിൽ ഞാനും അണിചേരുന്നു; സർക്കാർ കണ്ണുതുറക്കണം: മഞ്ജു വാര്യർ

കന്യാസ്ത്രീകളുടെ പരാതിയിൽ സർക്കാർ സംവിധാനങ്ങൾ കണ്ണ് തുറക്കണമെന്നും കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയെടുക്കണമെന്നും നടി മഞ്ജു വാര്യർ ആവശ്യപ്പെട്ടു. നടപടികൾ വൈകുന്തോറും വിശ്വാസ സമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടുകയാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾ പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് കരുതുന്നില്ല. ആരെങ്കിലും ബിഷപ്പിനൊപ്പം നിൽക്കുന്നുവെങ്കിൽ അവർ മുപ്പത് വെള്ളിക്കാശിന് വേണ്ടി കർത്താവിനെ തള്ളിപ്പറയുന്നവരാണെന്നും മഞ്ജു ആരോപിച്ചു.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം

നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം.

പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകൾ ചേർത്തുപിടിക്കുന്നു. ഈ പോരാട്ടത്തിൽ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. അത് വൈകുന്തോറും വ്രണപ്പെടുന്നത് വലിയൊരു വിശ്വാസസമൂഹത്തിന്റെ വികാരങ്ങളാണ്.വലിയ പാരമ്പര്യമുള്ള ഒരു പുണ്യസഭയുടെ വിശ്വാസ്യതയാണ്.

ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരാൾപോലും ബിഷപ്പിനൊപ്പമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ആരെങ്കിലും ആരോപിതനൊപ്പമെങ്കിൽ അതിനർഥം അവർ മുപ്പതുവെള്ളിക്കാശിനുവേണ്ടി കർത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്. അൾത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവർക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നിൽ മുട്ടുകുത്തിനില്കുന്നത്.

നമ്മുടെ സർക്കാർ സംവിധാനങ്ങൾ കണ്ണുതുറക്കണം. സദൃശവാക്യങ്ങളിൽ പറയും പോലെ നീതിയും ധർമനിഷ്ഠയുമാണ് ബലിയേക്കാൾ ദൈവസന്നിധിയിൽ സ്വീകാര്യമായത്. എവിടെയെങ്കിലും സ്ത്രീയുടെ സുരക്ഷയ്ക്കും അഭിമാനത്തിനും മുറിവുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഷ്കൃതജനത എന്ന നമ്മുടെ അവകാശവാദത്തിനുള്ള തിരിച്ചടിയും നമ്മുടെ തോൽവിയും കൂടിയാണ്. അതിന് ജലന്ധറെന്നോ ഷൊർണൂരെന്നോ ഭേദമില്ല. നീതി ജലംപോലെ ഒഴുകട്ടെ,നന്മഒരിക്കലും നിലയ്ക്കാത്ത അരുവി പോലെയും (ആമോസ് 5:24

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622