ബിഷപ്പ് ഫ്രാങ്കോയുടെ കേസ് ഒരു മാർക്സിയൻ – മെക്കാളെ കോഡ്- ഇന്ത്യൻപശ്ചാത്തല വിലയിരുത്തൽ

കേരളത്തിലെ 26000 ലേറെ വരുന്ന ജാതി കോളനിയിലെ ഒരാൾ കുറ്റം ചെയ്താൽ മൊഴിയുടെ അടിസ്ഥാനത്തിൽ സെക്കൻഡ് കൾക്കുള്ളിൽ അറസ്റ്റ് നടക്കും അവർക്കിടയിൽ നിന്ന് വിനായകനും കെൽവിനും, എന്തിനേറെ പറയുന്നു സമുദായ ആചാരപ്രകാരം വിവാഹം കഴിച്ച ആദിവാസി യുവാക്കൾ വരെ യുണ്ടാവും.

അഡ്വ. ജെസ്സിൻ ഐറിന

നിയമം ഉണ്ടാക്കുന്നതും നടപ്പിലാക്കുന്നതും ഒരു രാജ്യത്തെ powerful class ആണ് എന്നും ആ നിയമങ്ങൾ അധികാരമില്ലാത്തവരുടെ മേലാണ് പ്രയോഗിക്കന്നതെന്നുമാണ് മാർക്സിയൻ വിലയിരുത്തൽ. അത് ഇന്ത്യൻ പശ്ചാത്തലത്തിൽ വായിച്ചാൽ അധികാരം കൈയ്യാളിയ ബ്രാഹ്മണൻ ഒരിക്കലും അധികാരമില്ലാത്ത ഇതര ജാതി വിഭാഗത്തിലെ ആളുകളെ പ്പോലെ ശിക്ഷിക്കപ്പെട്ടിരുന്നില്ല യെന്ന് കാണാനാവും .

വർത്തമാനകാല ഇന്ത്യൻ സാഹചര്യമെടുത്താൽ കേരളത്തിലെ 26000 ലേറെ വരുന്ന ജാതി കോളനിയിലെ ഒരാൾ കുറ്റം ചെയ്താൽ മൊഴിയുടെ അടിസ്ഥാനത്തിൽ സെക്കൻഡ് കൾക്കുള്ളിൽ അറസ്റ്റ് നടക്കും അവർക്കിടയിൽ നിന്ന് വിനായകനും കെൽവിനും, എന്തിനേറെ പറയുന്നു സമുദായ ആചാരപ്രകാരം വിവാഹം കഴിച്ച ആദിവാസി യുവാക്കൾ വരെ യുണ്ടാവും.എന്നാൽ അധികാരം കൈയ്യാളുന്ന വോട്ട് ബാങ്ക് ജാതി രാഷ്ട്രിയ ജനാധിപത്യം പേറുന്ന ഒരാളാണോ നിങ്ങൾ എങ്കിൽ അറസ്റ്റ് ചെയ്യാൻ സാധ്യത കുറവാണ് അഥവാ അറസ്റ്റ് ചെയ്താൽ FIRലക്കടക്കം ആ വിശ്യത്തിന് പഴുതുകൾ ഇട്ട് ശിക്ഷാ നടപടിയിൽ നിന്ന് രക്ഷപ്പെടാനുള്ള മുൻ ഒരുക്കങ്ങൾ ഉണ്ടാകും.

ഇന്ത്യൻ പീനൽ കോഡ് നടപ്പിലാക്കിയപ്പോൾ മെക്കാളെ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യം നിങ്ങൾ IPC.s.375ൽ റേപ്പിന്റെ നിർവചനത്തിൽ against her will, consent എന്ന് എന്തിനാണ് പറയുന്നത് എന്ന് മെക്കാളയുടെ വിലയിരുത്തൽ ഇങ്ങനെയാണ് ഒരു സ്ത്രീയും തന്റെ ചാരിത്രം അന്യപുരുഷന് പങ്ക് വക്കാൻ ഇഷ്ടപ്പെടില്ല അവൾ സമൂഹമധ്യത്തിൽ വന്ന് ഞാൻ റേപ്പ് ചെയ്യപ്പെട്ടു എന്ന് പറയില്ല എന്നുമാണ് അതുകൊണ്ടാണ് ഒരു സ്ത്രീയുടെ മൊഴിമതി IPC S.376 പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ.അപ്പോൾ ഒരു ചോദ്യം വീണ്ടും അവശേഷിക്കുന്നു,എന്ത് കൊണ്ട് ബിഷപ്പ് ഫ്രാങ്കോ അറസ്റ്റ് ചെയ്യുന്നില്ല ഇന്ത്യയിൽ?

ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരാൾ ആൾ ദൈവമായാൽ എന്ത് കുറ്റകൃതവും ചെയ്യാം ഒരിക്കലും പ്രതിച്ചേർക്കപ്പെടില്ല പണം, അധികാരം രാഷ്ട്രിയ സ്വാധീനം എന്നിവ ഉപയോഗിച്ച് രക്ഷപ്പെടാനാവും. അതായത് ആൾദൈവ സ്റ്റാറ്റസ് ഉണ്ടോ നിങ്ങൾക്ക് നിങ്ങൾ ഒരിക്കലും അറസ്റ്റ് ചെയ്യപെടില്ലയെന്ന് സാരം. രാമചന്ദ്ര ഗുഹയുടെ നീരിക്ഷണം ഈ പശ്ചാത്തലത്തിൽ ചേർത്ത് വായിക്കണം ഇന്ത്യൻ ജനാധിപത്യമെന്നാൽ പ്രബല സമുദായങ്ങളുടെ വോട്ട് ബാങ്ക് ശക്തിയാൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒന്നാണ്. അതു കൊണ്ട് വോട്ട് ബാങ്ക് രാഷ്ട്രിയം വരുമ്പോൾ ഭരണാധി കാരികൾ തന്ത്രപരമായ ഐക്യം ത്തെ കുറിച്ച് ഓർമ്മിക്കും അത് ഫലത്തിൽ നിയമരാ ഹിത്യവും ഭരണഘടന ലംഘനത്തിലും ജനാധിപത്യ ലംഘനത്തിലും എത്തി നിൽക്കും. അധികാരം മനുഷ്യനെ മുട്ടിലിഴക്കുന്ന വിധേയത്വത്തിൽ ആക്കും മെന്നതിൽ യാതൊരു സംശയവുമില്ല.

മേൽ പറഞ്ഞ കാരണങ്ങൾ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതിനുള്ള കാരണങ്ങൾ.
അറസ്റ്റ് വൈകാൻ കാരണം ശാസ്ത്രീയ തെളിവുകൾ തേടുകയാണ് എന്ന് പോലീസ് ഭാഷ്യത്തിന് മറുപടി ഒന്ന് മാത്രമേയുള്ളു S.376 IPC പ്രകാരം ശാസ്ത്രീയ തെളിവുകൾ റിപ്പോർട്ട് കളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് കോടതികളാണ് അതായത് മറ്റ് തെളിവുകളോട് ചേർത്ത് വച്ച് വായിച്ച് മാത്രമേ ശാസ്ത്രീയ തെളിവ് കൾ കോടതി പരിഗണിക്കുകയുള്ളുവെന്ന് സാരം. പോലീസിന്റെ തെളിവ് ശേഖരണത്തിന്റെ വിശ്വാസത Evidence act ഉണ്ടാക്കിയവർക്ക് ധാരണയുണ്ടായിരുന്നു ഇന്ത്യയിൽ എന്താണ് നടക്കുന്നതെന്ന്-

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622