ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നാലായിരത്തോളം മരുന്നുകള്‍ പിന്‍വലിക്കുന്നു

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നു കണ്ടെത്തിയ 328 ഫിക്സഡ് ഡോസ് കോംബിനേഷൻ മരുന്നുകളുടെ ഉൽപാദനവും വിൽപ്പനയും കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. ഇതോശട വിപണിയില്‍ നിന്നും നാലായിരത്തോളം മരുന്നുകളാണ് പിന്‍വലിക്കേണ്ടി വരുന്നത്. രണ്ടോ മൂന്നോ രോഗങ്ങൾക്കുള്ള വ്യത്യസ്ത മരുന്നു മൂലകങ്ങൾ പ്രത്യേക അളവിൽ ചേർത്തു തയാറാക്കുന്ന മരുന്നുകളാണു ഫിക്സഡ് ഡോസ് കോമ്പിനേഷൻ.

ജലദോഷത്തിന് ഉപയോഗിക്കുന്ന വിക്‌സ് ആക്ഷന്‍ 500, പ്രമേഹ മരുന്നായ ജെമര്‍ പി, അണുബാധയ്ക്കുള്ള നൊവാക്‌ളോക്‌സ് തുടങ്ങിയവ ചേര്‍ന്നു വരുന്ന 328 മരുന്ന് സംയുക്തങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. അശാസ്ത്രിയമായി നിര്‍മ്മിച്ചിരിക്കുന്ന കൂട്ടുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ നിരോധനം നേരിട്ട ഈ മരുന്നുകളുടെ മാത്രം മുന്നൂറ്റി അമ്പത് കോടിയോളം രൂപയുടെ വില്‍പ്പനയാണ് നടന്നിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ തന്നെ ഈ മരുന്നുകള്‍ കര്‍ശനമായി തടയുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വ്യക്തമാക്കി.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622