അഭിപ്രായം പറഞ്ഞാൽ ജയിലിലടക്കുമോ? ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്‌റ്റിനെതിരെ വി.എസ്

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ച് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയെ വിമർശിച്ച് ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്.

തന്റെ അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്ന നടപടിയായിപ്പോയി എന്ന് വി.എസ് പ്രസ്താവനയിൽ പറഞ്ഞു. ജേക്കബ് വടക്കഞ്ചേരിയുടെ പ്രചരണങ്ങൾ നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഹാനികരമാണെന്നുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതം.

വടക്കഞ്ചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ തനിക്ക് അഭിപ്രായമില്ല.പക്ഷെ അഭിപ്രായം പറഞ്ഞാൽ ജയിലിലടക്കുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല.അദ്ദേഹം പ്രചരിപ്പിച്ച കാര്യങ്ങളുടെ ശരിതെറ്റുകൾ ശാസ്ത്രീയമായി പരിശോധിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കാവുന്നതാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622