മലയാളത്തിനും കോഴിക്കോടിനും അഭിമാനം, ജിൻസൺ ജോൺസണ് അർജുന അവാർഡ്

മലയാളി അത്‌ലറ്റിക് താരം ജിൻസൺ ജോൺസണ് അർജുന അവാർഡ്. കഴിഞ്ഞ മാസം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനമാണ് ജിൻസണ് അർജുന അവാർഡ് നേടിക്കൊടുത്തത്. 1,500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയതിന് പിന്നാലെയാണ് കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിൻസണെ തേടി അർജുന അവാർഡ് തേടിയെത്തിയത്.

അടുത്ത് നടന്ന മുഴുവൻ ചാമ്പ്യൻഷിപ്പുകളിലും സ്ഥിരതയാർന്ന പ്രകടനമാണ് ഈ ഇരുപത്തിയേഴുകാരൻ നടത്തിയത്.ചക്കിട്ടപാറയിലെ മൺപാതയിലൂടെയാണ് ജിൻസൺ ഓടി തുടങ്ങിയത്.ചക്കിട്ടപാറ ഗ്രാമീണ സ്പോർട്സ് അക്കാഡമിയിലെ കെ.എം. പീറ്ററായിരുന്നു ആദ്യകാല പരിശീലകൻ. കുളത്തുവയൽ സെൻറ് ജോർജ്ജ് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സ്‌കൂൾ കായിക മേളകളിൽ തിളങ്ങിയ ജിൻസൺ കണ്ണൂർ സ്വദേശി മഹുമ്മദ് കുഞ്ഞിയുടെ കീഴിൽ ആർമിയിൽ നിന്ന് രാജ്യാന്തര താരമായി ഉയരുകയായിരുന്നു.

വിവിധ ഏഷ്യൻ ഗ്രാന്റ പ്രീകളിൽ സ്വർണം നേടിയ ജിൻസൺ 2015ൽ ചെനൈയിലെ വുഹാനിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെള്ളിയണിഞ്ഞിരുന്നു. റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യൻ ആർമിയിൽ (ഹൈദരാബാദ്) ജൂനിയർ കമീഷന്റ് ഓഫീസറായ ജിൻസൺ ഇപ്പോൾ ഇന്ത്യൻ ക്യാംപിൽ ആർ.എസ്. ഭാട്യയുടെ കീഴിലാണ് പരിശീലനം. ജോൺസനാണ് അച്ഛൻ. ശൈലജയാണ് ജിൻസന്റെ അമ്മ. സഹോദരി ജി. താര കുടുംബത്തോടൊപ്പം ചെന്നൈയിൽ താമസമാണ്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622