കഞ്ചാവിന്റെ ഔഷധ ഗുണങ്ങളുമായി കൊക്കക്കോള കഞ്ചൻ സ്‌പെഷ്യൽ,പുതിയ പാനീയം ഉടൻ മാർക്കറ്റിൽ

ശീതള പാനിയ രംഗത്തെ ഏറ്റവും വലിയ ഭീമൻമാരായ കൊക്കക്കോള പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. കഞ്ചാവിന്റെ ഔഷധ ഗുണങ്ങൾ ഉൾക്കൊള്ളിച്ച് ശാരീരിക അസ്വസ്ഥകൾ കുറയ്ക്കാൻ ഉപകരിക്കുന്ന പാനീയമാണ് കൊക്കകോള പുറത്തിറക്കുന്നതെന്നാണ് റിപ്പോർട്ട്.

കനേഡിയൻ കമ്പനിയായ അറോറ കാൻബിസുമായി ചേർന്നാണ് കൊക്കക്കോള പുതിയ പാനീയം നിർമ്മിക്കുന്നത്. ഔഷധ നിർമാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് അറോറ കാൻബിസ്. ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടത്തിയെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന വിവരം.

ലഹരിയും മാനസികമായ ഉത്തേജനവും നൽകുന്ന കഞ്ചാവിന്റെ ഗുണങ്ങൾക്ക് പകരം ഒരുപാട് ഔഷധ ഗുണശേഷിയായിരിക്കും പാനീയമുണ്ടാക്കാൻ ഉപയോഗപ്പെടുത്തുക. നാഡീ രോഗങ്ങൾ, ഉത്കണ്ഠ, കഠിനമായ വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സ പല നാടുകളിലുമുണ്ട്.

കൂടാതെ, അപസ്മാര രോഗത്തിനും പ്രതിവിധി കഞ്ചാവിലുണ്ട്. കൊക്കകോള സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയുള്ള ചർച്ചകൾ അടുത്ത കാലത്ത് സജീവമായിരുന്നു. ഇതോടെ, വലിയ തോതിൽ കമ്പനിയുടെ വിൽപന ഇടിഞ്ഞിരുന്നു. ഇതിന് മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ ഉത്പന്നത്തെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622