ആലപ്പുഴയിൽ എ.ടി.എം 20,000 രൂപ വെറുതെ കൊടുത്തിട്ടും ന്യൂജിൻ പോലീസിൽ ഏൽപ്പിച്ചു

എ.ടി.എമ്മിൽ പണം എടുക്കാൻ ചെന്ന ന്യൂജിൻ കാർഡ് ഇടാൻ നേരമാണ് അത് ശ്രദ്ധിച്ചത്, മെഷീനിൽ നിന്ന് പുറത്തെത്തി നിൽക്കുന്നു; ആരുടെയോ 20,000 രൂപ! അത്യാഗ്രഹം മനസിന്റെ കോണിൽപ്പോലും ഇല്ലാതിരുന്നതിനാൽ ന്യൂജിൻ പണമെടുത്ത് നേരേ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐക്കു കൈമാറി. ഇക്കാര്യം വാട്ട്സ് ആപ്പിലൂടെ പ്രചരിച്ചതോടെ ഉടമയെ കണ്ടെത്താനായി. ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയുടേതാണ് പണം.നാളെ കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

കലവൂർ കോട്ടൂർ കണ്ടനാട് വീട്ടിൽ കെ.എഫ്.ന്യൂജിൻ ഇന്നലെ രാവിലെ 10.45 ന് വഴിച്ചേരിയിലെ എസ്.ബി.ഐ എ.ടി.എമ്മിൽ പണം എടുക്കാൻ എത്തിയപ്പോഴാണ് മെഷീനിൽ നിന്ന് പണം പുറത്തേക്ക് വരുന്ന ഭാഗത്ത് 500 രൂപയുടെ 40 നോട്ടുകൾ കണ്ടത്. ഉടൻ വെളിയിലെത്തി നോക്കിയെങ്കിലും ആരെയും കാണാനായില്ല. ബാങ്ക് അവധിയായതിനാൽ സുഹൃത്ത് ടോബിനെയും കൂട്ടി നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി എസ്.ഐ വിനോദിനെ പണം ഏൽപ്പിച്ചു.

ആലപ്പുഴയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ന്യൂജിൻ. ഭാര്യ ഷീജ കൊച്ചി മെട്രോയിൽ പൊലീസ് കോൺസ്റ്റബിളാണ്. മകൾ: നിർമ്മൽ. ഇളയ കുഞ്ഞ് ജനിച്ചത് ഒരാഴ്ച മുൻപ്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913