ഗൂഗിള്‍ ന് 20 തികഞ്ഞു; തിരച്ചിലിന്റെ 20 വര്‍ഷങ്ങള്‍

ലോകം എങ്ങനെ ആരംഭിച്ചു എന്നതിനു മാത്രമല്ല, ലോകം അവസാനിക്കുമോ എന്ന ചോദ്യത്തിനു വരെ ഉത്തരമുണ്ട് ഗൂഗിളില്‍.എന്ത് ചോദ്യത്തിനും ഉത്തരം ഇന്ന് നല്‍കുന്നത് ഗൂഗിളാണ്.190-ലേറെ രാജ്യങ്ങളിലായി പരന്നു കിടക്കുമ്പോഴും ഇന്നു മലയാളം ഉള്‍പ്പെടെ നൂറ്റന്‍പതിലേറെ ഭാഷകളില്‍ ഗൂഗിള്‍ സേര്‍ച്ച് ലഭ്യമാണ്. ഏതു കാര്യവും സേര്‍ച്ച് ചെയ്യുന്നവരാണ് ‘ഗൂഗിള്‍ ലോക’ത്തുള്ളത്. ഓരോ ദിവസവും ഗൂഗിളില്‍ നടത്തുന്ന തിരച്ചിലുകളില്‍ 16 മുതല്‍ 20 ശതമാനം വരെ ഇന്നേവരെ ആരും നടത്താത്ത അന്വേഷണങ്ങളാണ്.

അഞ്ചു വര്‍ഷം മുന്‍പ്, 2013 ഓഗസ്റ്റ് 16ന്, ഗൂഗിള്‍ സേര്‍ച്ച് അഞ്ചു മിനിറ്റ് നേരത്തേക്ക് ‘ഡൗണായി’പ്പോയി. ആ സമയത്തു മാത്രം ലോകത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ 40 ശതമാനത്തിന്റെ കുറവാണു രേഖപ്പെടുത്തിയത്. അത്രയേറെ ലോകം ഈ സേര്‍ച്ച് എന്‍ജിന്‍ ഭീമനെ ആശ്രയിക്കുന്നു. ഒരു ആശ്ചര്യചിഹ്നം കൊണ്ടു മാത്രമേ ഗൂഗിളിനെപ്പറ്റിയുള്ള ഓരോ വിവരവും നമുക്കു പൂര്‍ത്തിയാക്കാനാവുകയുള്ളൂ

മനുഷ്യജീവിതവുമായി അത്രയേറെ അടുത്തു നില്‍ക്കുന്നതു കൊണ്ടു തന്നെ 2002-ല്‍, ആ വര്‍ഷത്തെ ഏറ്റവും ഉപകാരപ്രദമായ വാക്കായി ഗൂഗിളിനെ അമേരിക്കന്‍ ഡൈലെക്റ്റ് സൊസൈറ്റി തിരഞ്ഞെടുത്തു. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍, 2006-ല്‍, ഓക്സ്ഫഡ് ഇംഗ്ലിഷ് ഡിക്ഷനറിയിലും ഗൂഗിള്‍ സ്ഥാനം പിടിച്ചു. 1998 സെപ്റ്റംബര്‍ 27നാണ് ഗൂഗിള്‍ സേര്‍ച്ചിന്റെ ഔദ്യോഗിക ആരംഭം. കഴിഞ്ഞ വര്‍ഷം ജനുവരിയിലെ കണക്കു പ്രകാരം ലോക സേര്‍ച്ച് എന്‍ജിന്‍ വിപണിയുടെ 90 ശതമാനവും ഗൂഗിളിന്റെ കീഴിലാണ്.

മനസ്സില്‍ ചോദ്യം ആലോചിക്കുമ്പോള്‍ തന്നെ ഗൂഗിള്‍ ഉത്തരം കണ്ടെത്തിത്തരുന്ന അവസ്ഥയിലേക്കാണ് ഇനിയുള്ള യാത്രയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ അതിനുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു ഗൂഗിള്‍ കമ്പനി. ഇരുപതാം വാര്‍ഷികത്തില്‍ ഗൂഗിളിന്റെ നിര്‍ണായക അറിയിപ്പും അതുതന്നെയാണ്. ‘ഞങ്ങളുടെ സേര്‍ച്ച് ഇപ്പോഴും മികച്ചതല്ല, അങ്ങനെയാണെന്ന തോന്നലും ഞങ്ങള്‍ക്കില്ല. പക്ഷേ ഒരു കാര്യത്തില്‍ നിങ്ങള്‍ക്കു ഞങ്ങള്‍ ഉറപ്പു നല്‍കാം. ഓരോ ദിവസവും ഗൂഗിള്‍ സേര്‍ച്ചിനെ ഞങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടേയിരിക്കും…’ – കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗൂഗിള്‍ സേര്‍ച്ച് വൈസ് പ്രസിഡന്റ് ബെന്‍ ഗോമസ് പറഞ്ഞു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622