കൊല സ്ത്രീകൾക്കും അയ്യപ്പ ഫാൻസിനും, ദേ ചന്തപ്പെണ്ണുങ്ങൾ ശബരിമലയിൽ, ഇത്രയുമേ ഉള്ളൂ കാര്യം !

പ തിനെട്ടാം പടിക്ക് താഴെ പാടി അഭിനയിക്കുന്ന നടി, 1986ൽ ശബരിമലയിൽ ചിതീകരിച്ച സിനിമാഗാനം വീഡിയോ

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയോടെ ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു ശബരിമല ക്ഷേത്രം. ഇതുസംബന്ധിച്ച വാദപ്രതിവാദങ്ങൾ മുറുകവെ 32 വർഷങ്ങൾക്ക് മുമ്പ് ശബരിമല ക്ഷേത്രസന്നിധിയിൽ ചിത്രീകരിച്ച സിനിമാ ഗാനരംഗം വൈറലാവുകയാണ്. 1986ൽ ഇറങ്ങിയ ‘നമ്പിനാൽ കെടുവതില്ലൈ’ എന്ന തമിഴ് ചിത്രത്തിൽ യുവതിയായ നായിക (ജയശ്രീ) പതിനെട്ടാം പടിയിൽ ഇരുന്ന് പാടുന്നതാണ് രംഗം. ചിത്രീകരണാനുമതിക്കായി ദേവസ്വം ബോർഡ് 7500 രൂപയും വാങ്ങിയിരുന്നുവെന്ന് അന്നത്തെ ചില പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

വിജയകാന്ത്, പ്രഭു, സുധ ചന്ദ്രൻ, ജയശ്രീ തുടങ്ങിയവർ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് കെ ശങ്കർ ആണ്. എം.എസ് വിശ്വനാഥനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. നിരീശ്വരവാദിയായ യുവാവ് താൻ വലിയ ദൈവഭക്തനാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം കഴിക്കുന്ന കഥയാണ് നമ്പിനാൽ കെടുവതില്ലൈ പറഞ്ഞത്.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622