ശബരിമലയിൽ തന്ത്രിക്കൊപ്പം അവകാശമുണ്ടായിരുന്ന ഈഴവ കുടുംബമെവിടെ?: എൻ എസ് മാധവൻ

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവശേനം അനുവദിച്ച സുപ്രീം കോടതിവിധിക്കെതിരെ പ്രതികരിക്കുന്നവരോട് ചില ചോദ്യങ്ങളുമായി എഴുത്തുകാരനായ എൻ.എസ് മാധവൻറെ ട്വിറ്റ്. വളരെ പഴക്കമുള്ളതെന്ന് പറയുന്ന ശബരിമലയിലെ ആചാരങ്ങൾക്ക് എത്രവർഷത്തെ പഴക്കമുണ്ടെന്നാണ് എൻ.എസ് മാധവൻ ചോദിക്കുന്നത്.?

1972 ൽ മാത്രമാണ് നിയമം മൂലം ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയിട്ടുള്ളത്. ചില പുരുഷഭക്തന്മാർക്കുണ്ടായ എതിർപ്പിൽ നിന്നായിരുന്നു ആ വിലക്ക്. അതിന് മുമ്പ് സ്ത്രീ ഭക്തർ സുഗമമായി ശബരിമലയിൽ എത്തിയിരുന്നു. 1972 ലെ സ്ത്രീ പ്രവേശന നിരോധന ഉത്തരവ് പോലും കാര്യമായ ഫലം ചെയ്തില്ല. ഉദാഹരണമായി 1986ൽ പതിനെട്ടാംപടിക്ക് താഴെ ചിത്രീകരിച്ച തമിഴ് സിനിമയിൽ അതിലെ നായിക നൃത്തം ചെയ്യുന്നുണ്ട്. ഷൂട്ടിംഗ് ഫീസായി 7500 രൂപയും ദേവസ്വം ബോർഡ് അന്ന് വാങ്ങിയിരുന്നു.

1990ൽ ആണ് കേരള ഹൈക്കോടതി 10നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പൂർണമായ വിലക്ക് ഏർപ്പെടുത്തി വിധി പുറപ്പെടുവിക്കുന്നത്. ചില പ്രത്യേക കാര്യങ്ങളിൽ ആചാരം ഒരു വിഷയമല്ലാതായി മാറിയിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് ഒരു ബ്രാഹ്മണ കുടുംബമാണ്.

ഇതുപോലെ തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് മറ്റൊരു കുടുംബവും ഉണ്ടായിരുന്നു. താഴ്ന്ന ജാതിയിൽപ്പെട്ട ഒരു ഈഴവ കുടുംബം. അയ്യപ്പനെ ആയോധന കല പഠിപ്പിച്ചത് ഈ കുടുംബക്കാർ ആണെന്നാണ് പറയുന്നത്. ഈ കുടുംബത്തിനായിരുന്നു ശബരിമലയിലെ വെടിവഴിപാടിന്റെ കുത്തക. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ അവകാശം ബലമായി പിടിച്ചുവാങ്ങി ലേല സമ്പ്രദായത്തിലാക്കി. ശബരിമലയിൽ ലിംഗപരമായ വിവേചനം മാത്രമല്ല, സവർണാധിപത്യവും നിലനിൽക്കുന്നു എന്ന് എൻ.എസ് മാധവൻ പറയുന്നു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622