മതേതര തിരുവാതിര കളിക്കുമ്പോഴും ജാതി വ്യവസ്ഥ ചീഞ്ഞു നാറുന്നു

മതേതര തിരുവാതിര കളിക്കുമ്പോഴും മഹാവിഷ്ണുവിന് ഫെളക്സ് വക്കുമ്പോഴും ഓർമ്മിക്കേണ്ടത് ജാതി വ്യവസ്ഥ ചീഞ്ഞു നാറുന്ന ബ്രാഹ്മണ്യമൂശയിൽ തന്നെ യാണ് മതേതരത്വം, സമത്വം, സാഹോദര്യം ഇവ വാർത്തെടുക്കാൻ നാം ശ്രമിക്കുന്നതെന്നാണ്.

അഡ്വ. ജെസ്സിൻ ഐറിന

മുഖ്യമന്ത്രിയെ തെറി വിളിച്ച സ്ത്രീയെ പരുവപ്പെടുത്തിയ സാമൂഹിക-രാഷ്ട്രിയ – സാംസ്കാരിക-സാമ്പത്തിക ധാരകളെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്.നവോത്ഥാന പാരമ്പര്യം വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുക്കിയും ഹൈന്ദവ ബ്രാഹ് മണിക്കൽ ആചാരങ്ങൾ പിൻമ്പറ്റി മൃദുസമീപനം സ്വീകരിച്ച ഇടതുപക്ഷത്തിനടക്കം പങ്കുണ്ട് ഈ സംസ്കാരിക മൂല്യചുതിയിൽ എന്ന് കൺമുൻമ്പിൽ കണ്ട അനുഭവ വെളിച്ചത്തിൽ പറയുന്നു.

മതേതര തിരുവാതിര കളിക്കുമ്പോഴും മഹാവിഷ്ണുവിന് ഫെളക്സ് വക്കുമ്പോഴും ഓർമ്മിക്കേണ്ടത് ജാതി വ്യവസ്ഥ ചീഞ്ഞു നാറുന്ന ബ്രാഹ്മണ്യമൂശയിൽ തന്നെ യാണ് മതേതരത്വം, സമത്വം, സാഹോദര്യം വാർത്തെടുക്കാൻ ശ്രമിക്കുന്നതെന്നാണ്.

കാവുകളിലെ മുത്തപ്പൻ മാരെ പൂണൂൽ ഇട്ടപ്പോഴും. ചെങ്കോടിയേന്തിയ ജനത ഗണേശഉത്സവം നടത്തുമ്പോഴും സാംസ്കാരികമായി തീവ്രഹിന്ദു ഐക്യത്തിലേക്കാണ് ജനങ്ങളെ കൂട്ടി കെട്ടുന്നതെന്ന് തിരിച്ചറിയാൻ ഇടതുപക്ഷത്തിനായില്ലയെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.

സാമ്പത്തിക പിന്നോക്ക അവസ്ഥ വിശ്വാസവുമായി അഭേദ്യബന്ധമുണ്ട് ഇന്ത്യയിൽ. അതായത് ഇന്ത്യയിൽ സാമ്പത്തിക സ്വത്ത് കേന്ദ്രീകരണം വിശ്വാസത്തിലുന്നി നിലനിൽക്കുന്നതാണ്. ഒരാൾ പാവപ്പെട്ടവനാകുന്നത് അയാളുടെ വിധി മൂലമണെന്ന് വിശ്വസിപ്പിച്ച് അയാളെ അന്തവിശ്വാസത്തിൽ കെട്ടിയിട്ട് സ്വത്ത് അവകാശം / പാരിസ്ഥിക വിഭവ അവകാശങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നു.

സാമ്പത്തിക അരക്ഷിതാവസ്ഥ സ്ത്രീകളെ കൂടുതൽ ഭക്തിയിലേക്ക് തള്ളിവിടാറുണ്ട് സാധാരണയായി. അതായത് ഒരു സ്ത്രീ സാധാരണ പൗരൻ എന്ന നിലയിൽ ദൈന്യ ദിനം അനുഭവിക്കുന്ന പ്രതിസന്ധി കൂടിയാണ് അവരിൽ കാണുന്ന ഭക്തി ,ഈ സാഹചര്യത്തിൽ ഇടതു പക്ഷത്തുള്ളവർ തെറ്റുകൾ തിരുത്തേണ്ടതാണ് ചരിത്രത്തിൽ നിന്ന് പാഠം ഉൾകൊണ്ട് എന്നാൽ മാത്രമേ സാമൂഹിക വളർച്ച സാധ്യമാവുകയുള്ളു.