റഫേല്‍ ഇടപാടില്‍ കേന്ദ്രസർക്കാരിൻറെ വാദം പൊളിയുന്നു; മോദി സര്‍ക്കാര്‍ അഴിയാക്കുരുക്കിൽ

റാഫേല്‍ ഇടപാടില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം മീഡിയാപാര്‍ട് രംഗത്ത്. 58,000 കോടിയുടെ 36 റാഫേല്‍ ജെറ്റ് ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിന്റെ പങ്കാളിത്തം നിര്‍ബന്ധിത വ്യവസ്ഥയെന്നാണ് വെളിപ്പെടുത്തല്‍.

പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മൂന്ന് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് എത്തിയതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. റഫാല്‍ വിമാനങ്ങളുടെ വിതരണ പുരോഗതി വിലയിരുത്തും. പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കുക, സംയുക്ത യുദ്ധസാമഗ്രി നിര്‍മാണം തുടങ്ങിയവയെക്കുറിച്ച് നിര്‍മ്മല സീതാരാമന്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയുമായി ചര്‍ച്ച നടത്തും.

അതേസമയം, റിലയന്‍സിനെ പങ്കാളിയാക്കിയത് റഫാല്‍ നിര്‍മാതാക്കളായ ദസോള്‍ട്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം. റഫാല്‍ നിര്‍മ്മാതക്കാളായ ദസോള്‍ട്ട് കമ്പനിയുടെ രഹസ്യരേഖകള്‍ കണ്ടെത്തിയ ശേഷമാണ് ഫ്രഞ്ച് മാധ്യമം സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തുന്നത്.

ഫ്രഞ്ച് മാധ്യമത്തിന്റെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ത്താന്‍ സാധിക്കുന്ന ശക്തമായൊരു ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തു വന്നു.

പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ഒഴിവാക്കി അനില്‍ അംബാനിയുടെ കമ്പനിയെ റിലയന്‍സിനെ പങ്കാളിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നതിനിടെയാണ് നിര്‍ബന്ധിത വ്യവസ്ഥ വിവരം ഫ്രഞ്ച് മാധ്യമം പുറത്തു വിടുന്നത്.

നേരത്തെ റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യയുടെ നിര്‍ദേശപ്രകാരമെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദിന്റെ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് ഇടവച്ചിരുന്നു പിന്നാലെ മീഡിയ പാര്‍ട്ടിന്റെ കണ്ടെത്തല്‍ നിര്‍ണായക വഴിത്തിരിവ് ആകുകയാണ്.