യുവതികള്‍ കയറിയാല്‍ രക്തം വീഴ്ത്താന്‍ 20 പേരെ ഏര്‍പ്പെടുത്തിയിരുന്നു: ടാർപോളിൻ ഈശ്വരൻ

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ 20 ആളെ നിര്‍ത്തിയിരുന്നെന്ന് ടാർപോളിൻ ഈശ്വരൻ. ശബരിമല സന്നിധി രക്തംവീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നുദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. യുവതികള്‍ പ്രവേശിച്ചാല്‍ കയ്യില്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. ആ ചാവേറുകൾ ഇനിയും സന്നിധാനത്തും തുടരുമെന്നും ഇതായിരുന്നു തങ്ങളുടെ പ്ലാന്‍ ബി.യെന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ  ടാർപോളിൻ ഈശ്വരൻ  പറഞ്ഞു.

ശബരിമലയുടെ പേരുപറഞ്ഞ് മുഖ്യമന്ത്രി ജാതിസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച ടാർപോളിൻ ഈശ്വരൻ ഇതിനെതിരെ 153 എ, 295 എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പരാതി നല്‍കുമെന്നും പറഞ്ഞു. നിരീശ്വരവാദികളുടെയും അവിശ്വാസികളുടെയും മാത്രം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുരുങ്ങിയത് ഖേദകരമാണ്. കഴിഞ്ഞദിവസങ്ങളിലെ അദ്ദേഹത്തിന്റെ പ്രസ്താവന പ്രകോപനപരമാണെന്നും ഒരു ഭരണാധികാരിയില്‍ നിന്നും പ്രതീക്ഷിക്കാത്തതാണെന്നും ടാർപോളിൻ ഈശ്വരൻ പറഞ്ഞു.

അവൻ വീണ്ടും ഇറങ്ങിയിട്ടുണ്ട്, ടാർപോളിൻ ഈശ്വരൻ!! ട്രാക്ട്ടറിൽ കിടത്തി ടാർപ്പോളിനിൽ പൊതിഞ്ഞു കൊണ്ടു വന്നത് സത്യത്തിൽ ചാണകമായിരുന്നെന് ഇപ്പോൾ മനസിലായില്ലേ ?