കാര്യവട്ടം ഏകദിനം: ഇന്ത്യയ്ക്ക് പരമ്പര സ്വന്തം; ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

തിരുവനന്തപുരം കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിന്‍ഡീസിനെ 104 റണ്‍സിന് എറിഞ്ഞൊതുക്കി വമ്പന്‍ ജയവും പരമ്പരയും ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ വിജയലക്ഷ്യത്ത് എത്തുകയായിരുന്നു. രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ചുറിയും( 56 പന്തില്‍ 63 റണ്‍സ്, അഞ്ച് ബൗണ്ടറിയും നാലു സിക്‌സും സഹിതം) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പിന്തുണ( 29 പന്തില്‍ 33 റണ്‍സ്) യുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സാധ്യമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി. ഒരു മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ ( അഞ്ച് പന്തില്‍ ആറു റണ്‍സ്) മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ബാറ്റിങ്ങ് നിര ഇന്ത്യന്‍ ബൗളിങ്ങ് നിരയ്ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 25 റണ്‍സെടുത്ത ഹോള്‍ഡറാണ് വിന്‍ഡീസ് നിരയിലെ ടോപ്‌സകോറര്‍. ഇന്ത്യയ്ക്കായി ജഡേജ നാലും ബുംമ്ര ഖലീല്‍ എന്നിവര്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണറായ കീറന്‍ പവലിനെ ആദ്യ ഓവറില്‍ നാലാം പന്തില്‍ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ വിന്‍ഡീനെ ഞെട്ടിക്കുകയായിരുന്നു. അടുത്ത ഓവറില്‍ ഷായ് ഹോപ്പിനെ ജസ്പ്രീത് ബുംമ്രയും പുറത്താക്കി.

സാമുവല്‍സിനെ( 38 പന്തില്‍ 24 റണ്‍സ് മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം) ജഡേജ കോഹ്‌ലിയുടെ കൈകളില്‍ എത്തിച്ചു. ഹെറ്റ്‌മെയര്‍( 11 പന്തില്‍ ഒന്‍പത് റണ്‍സ്) പവല്‍( 39 പന്തില്‍16 റണ്‍സ്) ഫാബിയാന്‍ അലന്‍(11 പന്തില്‍ നാല്), ജേസന്‍ ഹോള്‍ഡര്‍( 33 പന്തില്‍ 25) കീമോ പോള്‍ (18 പന്തില്‍ അഞ്ച്) കെമാര്‍ റോച്ച്(15 പന്തില്‍ അഞ്ച്), ഒഷെയ്ന്‍ തോമസ്(പൂജ്യം) എന്നിങ്ങനെയാണ് വിന്‍ഡീസ് നിരയിലെ വിക്കറ്റ് വീണത്.

ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. അതേസമയം വിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് കാര്യവട്ടത്ത് കളിക്കുന്നത്. ആഷ്‌ലി നഴ്‌സിനു പകരം ദേവേന്ദ്ര ബിഷുവും ചന്ദ്രപോള്‍ ഹേമരാജിനു പകരം ഓഷെയ്ന്‍ തോമസും ടീമിലുണ്ട്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913